കാരിക്കും മകെന്നയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കും

20211005 203126

മാഞ്ചസ്റ്റർ യുണൈറ്റഡ് മുഖ്യ പരിശീലകൻ ഒലെയുടെ ഭാവി ഇപ്പോഴും സുരക്ഷിതമല്ല എങ്കിലും അദ്ദേഹത്തിന്റെ സഹ പരിശീലകരുടെ കരാർ പുതുക്കുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡ് തുടരുകയാണ്. ഇന്നലെ മൈക് ഫെലന്റെ കരാർ പുതുക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് മറ്റു സഹപരിശീലകർ ആയ മൈക്കിൾ കാരിക്കിന്റെയും മക്കെന്നയുടെയും കരാർ പുതുക്കാൻ ഒരുങ്ങുകയാണ്. ഇരുവരും ഉടൻ തന്നെ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെക്കും.

ഒലെ പരിശീലകനായി വരും മുമ്പ് തന്നെ കാരിക്ക് യുണൈറ്റഡ് പരിശീലക സംഘത്തിൽ ഉണ്ടായിരുന്നു. യുണൈറ്റഡ് താരമെന്ന നിലയിൽ നിന്ന് വിരമിക്കും മുമ്പ് തന്നെ ക്ലബിനൊപ്പം കോച്ചാവാൻ കാരിക്ക് തീരുമാനിച്ചിരുന്നു. ഒലെ പരിശീലകനായി എത്തിയ ശേഷമാണ് യൂത്ത് ടീം കോച്ചിൽ നിന്ന് മക്കെന്ന ഫസ്റ്റ് ടീമിലേക്ക് എത്തിയത്.

Previous articleഡിബാലയുമായുള്ള യുവന്റസ് കരാർ ചർച്ചകൾ അന്തിമഘട്ടത്തിൽ
Next articleകോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ നിന്ന് പിന്മാറി ഇന്ത്യന്‍ ടീം