ഇത്തവണയും ചാമ്പ്യന്മാര്‍!!! ടേബിള്‍ ടെന്നീസിൽ സിംഗപ്പൂരിനെ വീഴ്ത്തി ഇന്ത്യന്‍ പുരുഷ ടീമിന് സ്വര്‍ണ്ണം

Sports Correspondent

Indiatabletennis
Download the Fanport app now!
Appstore Badge
Google Play Badge 1

കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം ടേബിള്‍ ടെന്നീസ് ടീം ഇവന്റിൽ ചാമ്പ്യന്മാരായി ഇന്ത്യ. സിംഗപ്പൂരിനെ 3-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഇന്ത്യ.

ഡബിള്‍സിൽ ഇന്ത്യ 3-0ന് വിജയം കുറിച്ചപ്പോള്‍ ആദ്യ സിംഗിള്‍സിൽ ഇന്ത്യയുടെ ശരത് കമാലിന് തോൽവിയായിരുന്നു ഫലം. സിംഗപ്പൂരിന്റെ ക്ലാരന്‍സ് ച്യു 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ എക്കാലത്തയും മികച്ച താരത്തിലൊരാളായ ശരതിനെ പരാജയപ്പെടുത്തിയത്.

Indiadoublesttമൂന്നാം മത്സരത്തിൽ സത്യന്‍ ജ്ഞാനശേഖരന്‍ 3-1 എന്ന സ്കോറിന് സിംഗപ്പൂര്‍ താരത്തെ കീഴടക്കി ഇന്ത്യയ്ക്ക് 2-1ന്റെ ലീഡ് നേടിക്കൊടുത്തു.

ശരത്തിനെ പരാജയപ്പെടുത്തി ച്യൂവിനെതിരെ തുടക്കം മുതൽ ആധിപത്യം പുലര്‍ത്തുവാന്‍ ഹര്‍മീത് ദേശായിയ്ക്ക് സാധിച്ചപ്പോള്‍ നാലാം മത്സരം ഇന്ത്യ 3-0ന് സ്വന്തമാക്കുകയായിരുന്നു.