നൂറ് റൺസിന്റെ വിജയം, കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സെമി ഫൈനലിൽ | India win by 100 runs and advance into the semi-finals

Img 20220804 020649

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കോമൺവെൽത്ത് ഗെയിംസിൽ സെമി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ബാർബഡോസിനെ 100 റൺസിന് പരാജയപ്പെടുത്തിയതോടെ ആണ് ഇന്ത്യ സെമി ഫൈനൽ ഉറപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 163 റൺസ് ലക്ഷ്യം പിന്തുടർന്ന ബാർബഡോസ് വെറും 62 റൺസ് മാത്രമാണ് 20 ഓവറിൽ എടുത്തത്. ഇന്ത്യക്ക് ആയി രേണുക സിംഗ് നാലു വിക്കറ്റ് വീഴ്ത്തി. മേഘ്ന സിംഗ്, സ്നേഹ റാണ, രാധ യാദവ്, ഹർമൻപ്രീത് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ബാര്‍ബഡോസിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയെ നഷ്ടമായിരുന്നു. പിന്നീട് ഷഫാലി വര്‍മ്മയും ജെമീമ റോഡ്രിഗസും ചേര്‍ന്ന് 71 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. 26 പന്തിൽ 43 റൺസ് നേടിയ ഷഫാലിയെയാണ് ഇന്ത്യയ്ക്ക് രണ്ടാമത് നഷ്ടമായത്. താരം റണ്ണൗട്ട് രൂപത്തിൽ പുറത്തായപ്പോള്‍ അതേ ഓവറിൽ അക്കൗണ്ട് തുറക്കാതെ ഹര്‍മ്മന്‍പ്രീത് കൗറും മടങ്ങി.

ജെമീമ പുറത്താകാതെ 56 റൺസും ദീപ്തി ശര്‍മ്മ 34 റൺസും നേടിയപ്പോള്‍ അഞ്ചാം വിക്കറ്റിൽ ഇവരെ 70 റൺസാണ് നേടിയത്.

Story Highlight: India win by 100 runs and advance into the semi-finals at the #CWG2022