കുകുറേയയെ ചെൽസി സ്വന്തമാക്കി എന്ന വാർത്ത വ്യാജം എന്നു ബ്രൈറ്റൻ

തങ്ങളുടെ ഇടത് ബാക്ക് മാർക് കുകുറേയയെ 50 മില്യണിൽ അധികം നൽകി ചെൽസി സ്വന്തമാക്കിയെന്ന വാർത്ത കള്ളമാണ് എന്നു പറഞ്ഞു ബ്രൈറ്റൻ ആന്റ് ഹൗവ് ആൽബിയൻ രംഗത്ത് വന്നു. താരത്തെ ഏതെങ്കിലും ക്ലബ് സ്വന്തമാക്കിയത് ആയി നിരവധി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കള്ളമാണ് എന്നായിരുന്നു ബ്രൈറ്റന്റെ വിശദീകരണം. താരം ചെൽസിയിൽ എത്തിയെന്ന് ഏതാണ്ട് ഉറപ്പിച്ച സമയത്ത് ആണ് ഈ ട്വിസ്റ്റ് ഉണ്ടായത്.

നേരത്തെ മാഞ്ചസ്റ്റർ സിറ്റിയും താരത്തിന് ആയി രംഗത്ത് ഉണ്ടായിരുന്നു എങ്കിലും ബ്രൈറ്റൻ ആവശ്യപ്പെട്ട പണം നൽകാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് ട്രാൻസ്‌ഫർ അപേക്ഷ നൽകിയ താരത്തിന് ആയി ചെൽസി 50 മില്യൺ അധികം യൂറോ മുടക്കാൻ തയ്യാറാവുക ആയിരുന്നു. 2021 ൽ ബ്രൈറ്റനിൽ എത്തിയ 23 കാരനായ മുൻ ബാഴ്‌സലോണ, എസ്പന്യോൾ അക്കാദമി താരമായ കുകുറേയ മിന്നും പ്രകടനം ആണ് കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ പുറത്ത് എടുത്തത്. നിലവിൽ ബ്രൈറ്റന്റെ വിശദീകരണം താരത്തിന്റെ ഭാവിയെ സംബന്ധിച്ച് സംശയം ഉളവാക്കുകയാണ്.