വെസ്റ്റിൻഡീസിന് എതിരായ ഏകദിനത്തിൽ ധവാൻ ഇന്ത്യയെ നയിക്കും, സഞ്ജു സാംസൺ ടീമിൽ

Newsroom

Sanjusamson

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കായുള്ള ഇന്ത്യൻ ടീം പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ബുമ്ര, റിഷഭ് പന്ത് എന്നിവർക്ക് വിശ്രമം നൽകി. അതുകൊണ്ട് തന്നെ ധവാൻ ആകും ഇന്ത്യയെ നയിക്കുക. രവീന്ദ്ര ജഡേജ ആണ് വൈസ് ക്യാപ്റ്റൻ. ഈ ഒരൊറ്റ വർഷത്തിൽ പല സീരീസുകളിലായി ഇന്ത്യൻ ടീമിനെ നയിക്കുന്ന എട്ടാമത്തെ ക്യാപ്റ്റനായിരിക്കും ശിഖർ ധവാൻ.

ട്രിനിഡാഡിൽ വെച്ച് മൂന്ന് ഏകദിനങ്ങൾ ആണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 22നാകും പരമ്പര ആരംഭിക്കുക.

India ODI squad vs West Indies:

Dhawan (C), Ravindra Jadeja (VC), Ruturaj Gaikwad, Gill, Deepak Hooda, Suryakumar Yadav, Shreyas Iyer, Ishan Kishan (WK), Sanju Samson (WK), Shardul Thakur, Yuzvendra Chahal, Axar Patel, Avesh Khan, Prasidh Krishna, Siraj, Arshdeep.