ഇന്ത്യൻ U-17 ടീമിന് ആദ്യ മത്സരത്തിൽ തോൽവി

Newsroom

ഇന്ത്യൻ അണ്ടർ 17 വനിതാ ടീമിന് ത്രിരാഷ്ട്ര ടൂർണമെന്റിൽ പരാജയം. മുംബൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യയെ ഇന്നലെ ഉദ്ഘാടന മത്സരത്തിൽ ശക്തരായ സ്വീഡൻ ആണ് പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സ്വീഡന്റെ വിജയം. തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ഇനി ഒരു മത്സരം കൂടെ ഇന്ത്യക്ക് കളിക്കാനുണ്ട്. തായ്‌ലാന്റ് ആണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. ആ മത്സരം വിജയിച്ചാൽ ഇന്ത്യക്ക് ഫൈനലിൽ എത്താം.

അടുത്ത വർഷം അണ്ടർ 17 വനിതാ ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന ഇന്ത്യ ലോകകപ്പിനായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഈ ടൂർണമെന്റ് നടത്തുന്നത്.