“കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പോരാട്ടവീര്യത്തിൽ അഭിമാനം” – ഷറ്റോരി

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടവീര്യത്തിൽ അഭിമാനം ഉണ്ട് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. ഇന്നലെ ജംഷദ്പൂർ എഫ് സിക്ക് എതിരായ മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം തിരിച്ചുവന്ന് 2-2 സമനില പിടിക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു. പൊതുവെ ഇത്തരം സന്ദർഭങ്ങളിൽ താരങ്ങൾക്ക് പോരാട്ട വീര്യം നഷ്ടപ്പെടേണ്ടതാണെന്നും എന്നാൽ ഇന്നലെ അവസാനം വരെ പൊരുതാൻ തന്റെ താരങ്ങൾക്ക് ആയെന്നും ഷറ്റോരി പറഞ്ഞു.

താൻ നടത്തിയ രണ്ട് മാറ്റങ്ങളും നന്നായി. സഹൽ അബ്ദുൽ സമദ് കളത്തിൽ ഇറങ്ങി മികച്ച പ്രകടനം നടത്തി. സാമുവയിലും മികച്ചു നിന്നു എന്നും ഷറ്റോരി പറഞ്ഞു. തന്റെ ടീമിന്റെ പരിക്കുകൾ ഒക്കെ മാറിയാൽ എതിരാളികൾ ഒക്കെ ഭയക്കേണ്ടി വരും എന്നും ഷറ്റോരി പറഞ്ഞു.

Advertisement