ഒടുവില്‍ ആ റെക്കോര്‍ഡ് വീണു, ഇന്ത്യയ്ക്ക് ലോകകപ്പിൽ പാക്കിസ്ഥാനോട് തോല്‍വി

പാക്കിസ്ഥാനെതിരെ ലോകകപ്പിൽ ആദ്യ തോല്‍വിയേറ്റ് വാങ്ങി ഇന്ത്യ. ഇന്ന് ഇന്ത്യ നല്‍കിയ 152 റൺസ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെയാണ് പാക്കിസ്ഥാന്‍ മറികടന്നത്. പാക്കിസ്ഥാന്‍ ഓപ്പണര്‍മാരായാ മുഹമ്മദ് റിസ്വാനും ബാബര്‍ ആസമും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലേക്ക് വീഴുകയായിരുന്നു.

12.5 ഓവറിൽ സ്കോര്‍ നൂറിലേക്ക് എത്തിക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചപ്പോള്‍ അവസാന ഏഴോവറിൽ വെറും 51 റൺസ് മാത്രമായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പാക്കിസ്ഥാന്‍ ഓപ്പണര്‍മാരെ പിടിച്ചുകെട്ടാന്‍ സാധിക്കാതെ പോയപ്പോള്‍ 17.5 ഓവറിൽ പാക്കിസ്ഥാന്‍ 10 വിക്കറ്റ് ജയം നേടി.

മുഹമ്മദ് റിസ്വാന്‍ പുറത്താകാതെ 55 പന്തിൽ 79 റൺസും ബാബര്‍ അസം 52 പന്തിൽ 68 റൺസും നേടിയാണ് പാക് വിജയം സാധ്യമാക്കിയത്.