ഇനിയും ഒലെ തുടരാൻ സാധ്യത ഇല്ല!!

Img 20211024 233305

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് ഒലെ പുറത്താകും എന്ന് ഏതാണ്ട് ഉറപ്പാവുകയാണ്. ഈ സീസൺ തുടക്കം മുതൽ ഒലെയുടെ രാജിക്കായി യുണൈറ്റഡ് ആരാധകർ ആവശ്യപ്പെടുന്നു എങ്കിലും ഇതുവരെ ക്ലബുടമകൾ ഒലെയെ വിശ്വസിക്കുക ആയിരുന്നു. എന്നാൽ ഇന്ന് ലിവർപൂളിനോട് ഏറ്റ പരാജയം ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ കസേര തെറിപ്പിക്കും. ഒലെ വന്നത് മുതൽ അദ്ദേഹത്തിനു മേലെ ഫുട്ബോൾ ലോകത്തിന് സംശയമുണ്ടായിരുന്നു. വർഷം രണ്ടര ആയിട്ടും ഒലെയ്ക്ക് യുണൈറ്റഡിൽ ആരുടെയും വിശ്വാസം നേടിയെടുക്കാനുമായില്ല.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും വലിയ വൈരികൾക്ക് മുന്നിൽ സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ഒലെയെ പുറത്താക്കുക അല്ലാതെ ഒരു രക്ഷയുമില്ല എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ഒലെ തന്നെ തന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇന്ന് യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും കളി അവസാനിക്കാം 30 മിനുട്ട് ബാക്കിയിരിക്കെ തന്നെ കളം വിട്ടിരുന്നു. അത്ര ദയനീയമായിരുന്നു യുണൈറ്റഡ് പ്രകടനം.

ഇത്രയും വലിയ താരങ്ങളെ ടീമിൽ എത്തിച്ചിട്ടും ഒലെയ്ക്ക് ഫലങ്ങൾ നേടാൻ കഴിയാത്തത് വലിയ വിമർശനം നേരത്തെ തന്നെ ഉയർത്തിയിരുന്നു. ഒലെ പെട്ടെന്ന് ക്ലബ് വിടും എന്നും ടീം പുതിയ നല്ല പരിശീലകനെ കണ്ടെത്തും എന്നുമാണ് യുണൈറ്റഡ് ആരാധകരുടെ പ്രതീക്ഷ.

Previous articleഒടുവില്‍ ആ റെക്കോര്‍ഡ് വീണു, ഇന്ത്യയ്ക്ക് ലോകകപ്പിൽ പാക്കിസ്ഥാനോട് തോല്‍വി
Next articleഅഭിമാനകരമായ വിജയവുമായി ഇന്ത്യൻ യുവനിര