ആഷസ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയും

Sports Correspondent

ഓസ്ട്രേലിയയ്ക്ക് ആഷസ് എന്നത് പോലെ തന്നെയാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. തുല്യ ശക്തികള്‍ തമ്മിലുള്ള ഉയര്‍ന്ന നിലവാരമുള്ള പോരാട്ടമായാണ് ടിം പെയിന്‍ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയെ കാണുന്നത്.

ഇന്ത്യ നവംബറില്‍ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര വിജയിച്ചപ്പോള്‍ ടിം പെയിന്‍ ഇന്ത്യയ്ക്കെതിരെ നാട്ടില്‍ ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ട ആദ്യ ഓസ്ട്രേലിയന്‍ ക്യാപ്റ്റനെന്ന ചീത്തപ്പേരിന് ഉടമയായിരുന്നു ടിംപെയിന്‍.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന പരമ്പര വിജയിച്ചാല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള യാത്ര എളുപ്പമാകുമെന്ന് പെയിന്‍ വ്യക്തമാക്കി. ഓരോ ടെസ്റ്റ് മത്സരവും തങ്ങള്‍ വിജയിക്കുവാനായാണ് കളിക്കുന്നത്. അതിനാല്‍ തന്നെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോയിന്റുകള്‍ വിലയേറിയതാണെന്നതിനാല്‍ ഇപ്പോള്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമേറിയെന്നും പെയിന്‍ വ്യക്തമാക്കി.

ഇരു ടീമുകളുടെയും നിലവാരവും പരമ്പരയുടെ ഗുണനിലവാരവും കണക്കിലെടുക്കുമ്പോള്‍ ഇത് ഏവരും ഉറ്റുനോക്കുന്ന പരമ്പരയാണെന്ന് ടിം പെയിന്‍ വ്യക്തമാക്കി. ഇന്ത്യ ഓസ്ട്രേലിയ വൈര്യം ആഷസ് പോലെതന്നെ ആയി മാറിയെന്നും ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ കൂട്ടിചേര്‍ത്തു.