ഇന്നിംഗ്സ് ജയം സ്വന്തമാക്കി ഇന്ത്യ, ദക്ഷിണാഫ്രിക്ക 85 റണ്‍സിനു ഓള്‍ഔട്ട്

Sports Correspondent

മൂന്നാം ദിവസത്തെ ആദ്യ സെഷനില്‍ തന്നെ ദക്ഷിണാഫ്രിക്കയുടെ ചീട്ട് കീറി ഇന്ത്യ. 50/2 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്സിലെ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ യുവനിര 35 റണ്‍സ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആവുകയായിരുന്നു. 4 വിക്കറ്റുമായി റെക്സും 3 വിക്കറ്റ് നേടി അന്‍ഷുലുമാണ് ദക്ഷിണാഫ്രിക്കയുടെ പതനം ഉറപ്പാക്കിയത്. ഇന്നിംഗ്സിനും 158 റണ്‍സിനുമാണ് ഇന്ത്യ തങ്ങളുടെ വിജയം പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 152 റണ്‍സില്‍ അവസാനിച്ചപ്പോള്‍ യശസ്വി ജൈസ്വാലും വൈഭവും ശതകങ്ങള്‍ നേടി ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സില്‍ 395 റണ്‍സ് നേടുകയായിരുന്നു.

വെറും 45.4 ഓവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് നീണ്ട് നിന്നത്. 36 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ മാത്യൂ മോണ്ടഗോമറിയാണ് ടീമിന്റെ രണ്ടാം ഇന്നിംഗ്സിലെ ടോപ് സ്കോറര്‍. ഇന്ത്യയ്ക്കായി മനീഷിയും രണ്ട് വിക്കറ്റുമായി മികവ് പുലര്‍ത്തി.