വനിതകള്‍ക്ക് കനത്ത പരാജയം, അവസാന ക്വാര്‍ട്ടറിൽ പുരുഷന്മാര്‍ക്കും കാലിടറി

Picsart 22 06 12 21 57 00 611

FIH പ്രൊലീഗിൽ ബെല്‍ജിയത്തോട് പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വനിത – പുരുഷ ടീമുകള്‍. ഇന്ത്യന്‍ വനിതകള്‍ക്ക് കനത്ത പരാജയം ആയിരുന്നു നേരിടേണ്ടി വന്നതെങ്കില്‍ ഇന്ത്യയുടെ പുരുഷ ടീം 2-3 എന്ന സ്കോറിനാണ് പിന്നിൽ പോയത്.

ഇന്ത്യ ബെല്‍ജിയം പുരുഷന്മാരുടെ മത്സരത്തിൽ 24ാം മിനുട്ടിൽ അഭിഷേകിലൂടെ ഇന്ത്യയാണ് മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ഇന്ത്യ മുന്നിട്ട് നിന്നപ്പോള്‍ രണ്ടാം പകുതി ആരംഭിച്ച് ഉടനെ നിക്കോളസ് ബെല്‍ജിയത്തിന്റെ ഗോള്‍ മടക്കി.

48ാം മിനുട്ടിലും 58ാം മിനുട്ടിലും അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ഇന്ത്യന്‍ ഗോള്‍ വല ചലിപ്പിച്ചപ്പോള്‍ ഇന്ത്യ 1-3ന് പിന്നിൽ പോയി. എന്നാൽ അടുത്ത മിനുട്ടിൽ മന്‍ദീപ് ഒരു ഗോള്‍ മടക്കിയെങ്കിലും പരാജയം ഒഴിവാക്കുവാന്‍ ഇന്ത്യയ്ക്കായില്ല.

വനിത ടീം ബെല്‍ജിയത്തോട് 0-5 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.