ഫൈനലില്ല, അവസാന ക്വാര്‍ട്ടറിൽ ബെല്‍ജിയത്തോട് പൊരുതി വീണ ഇന്ത്യയ്ക്ക് ഇനി വെങ്കലത്തിനായി പോരാടാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ബെല്‍ജിയത്തിനെ പരാജയപ്പെടുത്തി ഒളിമ്പിക്സ് ഹോക്കി ഫൈനലിലെത്താമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് തിരിച്ചടി. മൂന്ന് ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ 2-2ന് ഒപ്പമായിരുന്നു ഇരു ടീമുകളും. ഇന്ത്യയുടെ അതിശക്തമായ ചെറുത്തിനില്പിനെ അതിജീവിച്ച് ബെല്‍ജിയം 5-2ന് വിജയം കരസ്ഥമാക്കി ഫൈനലിലേക്ക് ബെല്‍ജിയം കടന്നപ്പോള്‍ ഇന്ത്യ ഇനി വെങ്കലത്തിനായുള്ള എതിരാളികളെ കാത്തിരിക്കണം.

റിയോ ഒളിമ്പിക്സിലെ വെള്ളി മെഡൽ ജേതാക്കളായ ബെല്‍ജിയത്തിനെ വിറപ്പിച്ച ശേഷമാണ് ഇന്ത്യ കീഴടങ്ങിയത്. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് നേടിയ മൂന്ന് ഗോളുകളാണ് ബെല്‍ജിയത്തിന് മേല്‍ക്കൈ നല്‍കിയത്. അവസാന ക്വാര്‍ട്ടറിൽ ആക്രമണം അഴിച്ച് വിട്ട് ബെല്‍ജിയം നേടി പെനാള്‍ട്ടി കോര്‍ണറുകളും അതിൽ നിന്നുണ്ടായ പെനാള്‍ട്ടി സ്ട്രോക്കുമാണ് രണ്ട് ഗോളുകളിലേക്ക് വഴിതെളിച്ചതും മത്സരം ഇന്ത്യയുടെ കൈകളിൽ നിന്ന് മത്സരം തട്ടിയെടുത്തത്. ശ്രീജേഷിനെ ഇന്ത്യ പിന്‍വലിച്ച് ഒരു ആധികം താരത്തെ ആക്രമണത്തിലിറക്കിയെങ്കിലും ബെല്‍ജിയം ഒരു ഗോള്‍ കൂടി നേടുന്നതാണ് അവസാന സെക്കന്‍ഡുകളിൽ കണ്ടത്.

മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ ബെല്‍ജിയം ലീഡ് നേടുന്നതാണ് കണ്ടതെങ്കിലും അഞ്ച് മിനുട്ടുകള്‍ക്കുള്ളിൽ രണ്ട് ഗോളുകളുമായി ഇന്ത്യ മത്സരത്തിൽ മുന്നിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗും മന്‍ദീപ് സിംഗും ഗോളുകള്‍ നേടിയപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോള്‍ നേടിയത് ലുയപേര്‍ട് ആയിരുന്നു.

രണ്ടാം ക്വാര്‍ട്ടറിൽ മത്സരത്തിന്റെ 19ാ മിനുട്ടിൽ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് ബെല്‍ജിയത്തിനെ ഒപ്പമെത്തിച്ചു. നിരന്തരമായ ആക്രമണത്തിൽ ഇന്ത്യന്‍ പ്രതിരോധത്തിനുമേല്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് നേടിയ പെനാള്‍ട്ടി കോര്‍ണറുകളിൽ ഒന്നാണ് ബെല്‍ജിയം ഗോളാക്കി മാറ്റിയത്. ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-2ന് ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.

മൂന്നാം ക്വാര്‍ട്ടറിലും ബെല്‍ജിയത്തിന്റെ ആധിപത്യം കണ്ടുവെങ്കിലും ഇന്ത്യന്‍ ചെറുത്ത്നില്പിനെ മറികടക്കുവാന്‍ അവര്‍ക്കായില്ല. ഒരു ഗോള്‍ പോലും പിറക്കാതെയാണ് ഈ ക്വാര്‍ട്ടര്‍ അവസാനിച്ചത്.

നാലാം ക്വാര്‍ട്ടര്‍ തുടങ്ങിയ ഉടനെ വീണ്ടും പെനാള്‍ട്ടി കോര്‍ണറുകള്‍ക്ക് പുറകെ പെനാള്‍ട്ടി കോര്‍ണറുകള്‍ നേടിയപ്പോള്‍ അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് വീണ്ടും ഇന്ത്യന്‍ പ്രതിരോധത്തെ ഭേദിച്ച് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. പിന്നെയും നിരന്തരം പെനാള്‍ട്ടി കോര്‍ണറുകള്‍ നേടിയ ബെല്‍ജിയം ഇന്ത്യന്‍ പ്രതിരോധത്തിന്റെ പിഴവുകളിൽ നിന്ന് പെനാള്‍ട്ടി സ്ട്രോക്ക് നേടുകയും അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സ് അത് ഗോളാക്കി തന്റെ ഹാട്രിക്ക് നേടുകയായിരുന്നു.