ഓസ്ട്രേലിയയില്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കും

India
- Advertisement -

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ വനിതകളുടെ ഏക ടെസ്റ്റ് മത്സരം ഡേ നൈറ്റ് ആയിരിക്കുമെന്ന് ജയ് ഷാ അറിയിച്ചു. ഇന്ത്യ ഓസ്ട്രേലിയയില്‍ 2006ന് ശേഷം ആദ്യമായി ആണ് ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നത്. അത് പിങ്ക് ബോള്‍ ടെസ്റ്റ് ആകുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ തങ്ങളുടെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ് കൂടിയാകും കളിക്കുന്നത്.

ഇത് വനിത ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ ഡേ നൈറ്റ് ടെസ്റ്റാണ്. 2017ല്‍ സിഡ്നിയില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും കളിച്ചതാണ് വനിത ക്രിക്കറ്റിലെ ആദ്യത്തെ പിങ്ക് ബോള്‍ ടെസ്റ്റ്.

Advertisement