അവസാന വിക്കറ്റിലെ 34 റൺസിന്റെ ബലത്തിൽ പാക്കിസ്ഥാനെതിരെ 237 റൺസ് നേടി ഇന്ത്യ, സീഷന്‍ സമീറിന് 5 വിക്കറ്റ്

Sports Correspondent

ഏഷ്യ കപ്പ് അണ്ടര്‍ 19 ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ബാറ്റിംഗ് പരാജയം. ദുബായിയിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാന്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 49 ഓവറിൽ ഇന്ത്യ 237 ഓള്‍ഔട്ട് ആകുകയായിരുന്നു.

ആരാധ്യ യാദവ് നേടിയ അര്‍ദ്ധ ശതകവും അവസാന വിക്കറ്റിലെ 34 റൺസും ആണ് ഇന്ത്യയെ 237 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഒരു ഘട്ടത്തിൽ ഇന്ത്യ 41/4 എന്ന നിലയിലേക്ക് വീണിരുന്നു. ആരാധ്യ 50 റൺസും ഹര്‍നൂര്‍ സിംഗ് 46 റൺസും നേടിയപ്പോള്‍ കൗശൽ താംബേ 32 റൺസ് നേടി.

Pakistanindia

രാജ്യവര്‍ദ്ധന്‍ ഹംഗരേക്കര്‍ 27 റൺസിന്റെ നിര്‍ണ്ണായക സംഭാവന വാലറ്റത്തിൽ നല്‍കി. 15 പന്തിൽ 27 റൺസാണ് രാജ്യവര്‍ദ്ധന്‍ നേടിയത്. പാക്കിസ്ഥാന് വേണ്ടി സീഷന്‍ സമീര്‍ 5 വിക്കറ്റും അവൈസ് അലി 2 വിക്കറ്റും നേടി.