“ലാലിഗയും പ്രീമിയർ ലീഗുമായും ഐ എസ് എല്ലിനെ താരതമ്യം ചെയ്യാൻ ആകില്ല, പക്ഷെ ഇന്ത്യൻ താരങ്ങൾ തന്നെ ഞെട്ടിച്ചു” – ആൽവാരോ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലാലിഗയിലും കളിച്ചിട്ടുള്ള താരമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ട്രൈക്കർ ആൽവാരോ വാസ്കസ്. ലാലിഗയും ഇംഗ്ലീഷ് പ്രീമിയർ ലീഗുമായി ഐ എസ് എല്ലിനെ താരതമ്യം ചെയ്യാൻ ആകില്ല എങ്കിലും ഐ എസ് എല്ലിൽ താൻ ഇതുവരെ സന്തോഷവാൻ ആണെന്ന് വാസ്കസ് പറഞ്ഞു. ലാലിഗയും പ്രീമിയർ ലീഗിലും ലോകത്തെ ഏറ്റവും മികച്ച ലീഗുകളാണ്. ഇവിടെ കാര്യങ്ങൾ വ്യത്യസ്തമാണ്. വാസ്കസ് പറഞ്ഞു. ഇവിടെയുള്ള ഇന്ത്യൻ താരങ്ങൾ തന്നെ ഞെട്ടിച്ചു എന്ന് വാസ്കസ് പറഞ്ഞു. പോസിറ്റീവ് ആയ രീതിയിൽ അവരുടെ മികവിൽ താൻ സർപ്രൈസായെന്നും വാസ്കസ് പറഞ്ഞു.

ഐ എസ് എൽ മികച്ച ലീഗാണ്, ഐ എസ് എല്ലിൽ നല്ല താരങ്ങളും ഉണ്ട്. അദ്ദേഹം പറഞ്ഞു. താൻ ഇവിടെ സന്തോഷവാനാണ്. എനിക്ക് ഗോൾ നേടുകയും വിജയിക്കുകയും ചെയ്താൽ മതി. വാസ്കസ് പറഞ്ഞു. സീസണിൽ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സിനായി താരം മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.