ഇന്ത്യന്‍ ജൈത്രയാത്ര തുടരുന്നു, മാരക ഗോള്‍കീപ്പിംഗുമായി ശ്രീജേഷ്, ഇന്ത്യ ഹോക്കി സെമിയിൽ

Sports Correspondent

ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സിലെ ഹോക്കി ജൈത്രയാത്ര തുടരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിൽ മാത്രം പരാജയമേറ്റു വാങ്ങിയ ഇന്ത്യ ഇന്ന് ബ്രിട്ടനെതിരെ 3-1 എന്ന സ്കോറിനാണ് വിജയം കുറിച്ചത്. ജയത്തോടെ ഇന്ത്യ പുരുഷ വിഭാഗം സെമിയിൽ കടന്നു.

India

ഇന്നത്തെ മത്സരത്തിൽ ആദ്യ രണ്ട് ക്വാര്‍ട്ടറിൽ ഒരോ ഗോള്‍ വീതം നേടി ഇന്ത്യ ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0ന്റെ ലീഡ് നേടി. മത്സരത്തിന്റെ 45ാം മിനുട്ടിൽ ബ്രിട്ടന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും മികച്ചൊരു കൗണ്ടര്‍ അറ്റാക്കിംഗ് ഗോളിലൂടെ 57ാം മിനുട്ടിൽ ഇന്ത്യ ലീഡുയര്‍ത്തി സെമി ഫൈനലുറപ്പാക്കുകയായിരുന്നു.

ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യയുടെ ലീഡ് നിലനില്‍ക്കുവാന്‍ സഹായിച്ചത്. ഹാര്‍ദ്ദിക് സിംഗ്, ദില്‍പ്രീത് സിംഗ്, ഗുര്‍ജന്ത് എന്നിവരാണ് ഇന്ത്യയുടെ സ്കോറര്‍മാര്‍. ബ്രിട്ടന്റെ കനത്ത പ്രത്യാക്രമണങ്ങള്‍ക്കെതിരെ വന്‍മതിലായി നിന്ന ശ്രീജേഷിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയ സാധ്യത നിലനിര്‍ത്തിയത്.

ബ്രിട്ടന് വേണ്ടി സാമുവൽ ഇയാന്‍ വാര്‍ഡ് ആണ് ഗോള്‍ മടക്കിയത്.