വിന്‍ഡീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ വീണ്ടും തകര്‍ന്നുവെങ്കിലും വീണ്ടും ടീമിന്റെ തുണയായി അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയും എത്തിയപ്പോള്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 168/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 299 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സും ചേര്‍ത്ത് 467 റണ്‍സാണ് ഇന്ത്യ നേടിയത്.
57/4 എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ ടോപ് ഓര്‍ഡര്‍ തകര്‍ച്ച നേരിട്ട ശേഷമാണ് 111 റണ്‍സ് അഞ്ചാം വിക്കറ്റില്‍ അപരാജിതമായി ഈ കൂട്ടുകെട്ട് കൂട്ടിചേര്‍ത്തത്. രഹാനെ 64 റണ്‍സും ഹനുമ വിഹാരി 53 റണ്‍സുമാണ് നേടി പുറത്താകാതെ നിന്നത്. വിന്‍ഡീസിന് വേണ്ടി കെമര്‍ റോച്ച് മൂന്ന് വിക്കറ്റ് നേടി. ചേതേശ്വര്‍ പുജാര 27 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്ലി പൂജ്യത്തിന് പുറത്തായി.
രണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസ് 45/2 എന്ന നിലയിലാണ് നിലകൊള്ളുന്നത്. 16 റണ്‍സ് നേടിയ ജോണ്‍ കാംപെലും 3 റണ്‍സ് നേടിയ ക്രെയിഗ് ബ്രാത്വൈറ്റും പുറത്തായപ്പോള്‍ ഡാരെന്‍ ബ്രാവോ 18 റണ്‍സും ഷമാര്‍ ബ്രൂക്ക്സ് 4 റണ്‍സും നേടി ക്രീസില്‍ നില്ക്കുന്നു.