ജയം തുടര്‍ന്ന് ഇന്ത്യ, ഫ്ലോറിഡയിൽ 59 റൺസ് വിജയം

Indiawestindies

വെസ്റ്റിന്‍ഡീസിനെതിരെ ഫ്ലോറിഡ ടി20യിൽ 59 റൺസ് വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 191/5 എന്ന സ്കോര്‍ നേടിയപ്പോള്‍ വെസ്റ്റിന്‍ഡീസിന് 132 റൺസ് മാത്രമാണ് നേടാനായത്. 24 റൺസ് വീതം നേടിയ നിക്കോളസ് പൂരനും റോവ്മന്‍ പവലും ആണ് വിന്‍ഡീസ് നിരയിൽ തിളങ്ങിയത്.

8 പന്തിൽ 24 റൺസ് നേടിയ നിക്കോളസ് പൂരന്‍ അപകടകാരിയായി മാറുമെന്ന് ഏവരും കരുതിയെങ്കിലും താരം റണ്ണൗട്ടായത് വിന്‍ഡീസിന് തിരിച്ചടിയായി. ഇന്ത്യയ്ക്കായി അര്‍ഷ്ദീപ് സിംഗ്  മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അവേശ് ഖാന്‍, അക്സര്‍ പട്ടേൽ, രവി ബിഷ്ണോയിഎന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.