ഈജിപ്റ്റിനെതിരെ വിജയം നേടി ഇന്ത്യന്‍ വനിതകള്‍, തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക്

Sports Correspondent

Sreejaakula
Download the Fanport app now!
Appstore Badge
Google Play Badge 1

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഈജിപ്റ്റിനെ മറികടന്ന് ഇന്ത്യന്‍ വനിതകള്‍. ഇന്ന് നടന്ന മത്സരത്തിൽ 3-1 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. ശ്രീജ ആകുല തന്റെ രണ്ട് മത്സരങ്ങളും വിജയിച്ചപ്പോള്‍ മണികയും വിജയം കൈവരിച്ചു. മൂന്നാം മത്സരത്തിനിറങ്ങിയ ദിയയ്ക്ക് പരാജയം ആയിരുന്നു ഫലം. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് 5ൽ നിന്ന് രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു.

ശ്രീജ 3-0 എന്ന സ്കോറിന് ആദ്യ മത്സരവും 3-1 എന്ന സ്കോറിന് രണ്ടാം മത്സരവും വിജയിക്കുകയായിരുന്നു. മണിക ബത്ര തന്റെ മത്സരം 3-2 എന്ന സ്കോറിന് വിജയിച്ചപ്പോള്‍ ദിയ 2-3 എന്ന സ്കോറിനാണ് പിന്നിൽ പോയത്.