ഗോളുകളുടെ എണ്ണം കുറഞ്ഞു, പക്ഷേ ജയം ഇന്ത്യയ്ക്ക് തന്നെ

FIH പ്രൊ ലീഗിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം കരസ്ഥമാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തിൽ നേടിയ 7-1ന്റെ വിജയം ആവര്‍ത്തിക്കുവാന്‍ ഇന്ന് ഇന്ത്യയ്ക്ക് സാധിച്ചില്ലെങ്കിലും മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ ഗുര്‍ജിത് കൗര്‍ ആണ് ഇന്ത്യയെ മുന്നിലെത്തിച്ചത്.

പിന്നീട് ആദ്യ പകുതി ആരും ഗോള്‍ നേടാതെ പോയപ്പോള്‍ ഇന്ത്യ 1-0ന് ലീഡ് ചെയ്തു. മത്സരത്തിന്റെ 39ാം മിനുട്ടിൽ ഷുമിന്‍ വാംഗ് ചൈനയെ ഒപ്പമെത്തിച്ചുവെങ്കിലും പത്ത് മിനുട്ടിന് ശേഷം ഗുര്‍ജിത് തന്റെയും ഇന്ത്യയുടെയും രണ്ടാം ഗോള്‍ നേടി.