വാർണറിന് ക്യാപ്റ്റൻ ആകാനുള്ള വിലക്ക് മാറ്റണം, ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആയി വാർണറെ കാണണം

ഓസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ അരഓൺ ഫിഞ്ച് അടുത്ത ക്യാപ്റ്റൻ ആയി ഡേവിഡ് വാർണറെ കാണാൻ ആഗ്രഹം ഉണ്ട് എന്ന് വ്യക്തമാക്കി. 2019ൽ ബോൾ ടാമ്പറിങുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആയിരുന്നു സ്മിത്തിനും വാർണറിനും ഓസ്ട്രേലിയ ക്യാപ്റ്റന്മാരാകുന്നതിൽ നിന്ന് വിലക്ക് നേരിട്ടത്‌. ഓസ്ട്രേലിയ ഈ വിലക്ക് മാറ്റണം എന്നും വാർണറെ ഏകദിന ക്യാപ്റ്റൻ ആക്കി എത്തിക്കണം എന്നും ഫിഞ്ച് പറഞ്ഞു.

ഓസ്ട്രേലിയ

ക്രിക്കറ്റ് ഓസ്‌ട്രേലിയ ആ തീരുമാനം പുനപരിശോധിക്കണം എന്ന് ഞാൻ കരുതുന്നു. ക്യാപ്റ്റനാകാൻ വാർണറിന് അവസരം ലഭിച്ചപ്പോൾ ഞാൻ അദ്ദേഹത്തിന്റെ കീഴിൽ കളിച്ചിട്ടുള്ള ഒരാളാണ്. അദ്ദേഹം അവിശ്വസനീയമായ ക്യാപ്റ്റനാണ്, അക്കാലത്ത് വാർണറിന് കീഴിൽ കളിക്കാൻ ഇഷ്ടപ്പെട്ട ഒരാളായിരുന്നു ഞാൻ ” ഫിഞ്ച് ട്രിപ്പിൾ എം റേഡിയോയിൽ പറഞ്ഞു.

ടി20യിൽ ശ്രദ്ധ കൊടുക്കാനായി ഫിഞ്ച് വിരമിച്ചതോടെയാണ് ഓസ്ട്രേലിയ ഏകദിന ടീമിനായി പുതിയ ക്യാപ്റ്റനെ തേടേണ്ട അവസ്ഥയിൽ എത്തിയത്.