ഇന്‍ഡോറിൽ ക്ലച്ച് പിടിക്കാതെ ഇന്ത്യ!!! 49 റൺസ് തോൽവി

ഇന്‍ഡോറിൽ വമ്പന്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. മത്സരത്തിന്റെ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് സാധ്യതയില്ലാതെയ പോയപ്പോള്‍ 228 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ടീമിന് 178 റൺസ് മാത്രമേ നേടാനായുള്ളു.

49 റൺസിന്റെ വിജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പര വൈറ്റ് വാഷ് ആവുന്നതിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. 21 പന്തിൽ 46 റൺസ് നേടിയ ദിനേശ് കാര്‍ത്തിക് ആണ് ടീമിന്റെ ടോപ് സ്കോറര്‍. ഋഷഭ് പന്ത് 14 പന്തിൽ 27 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗിസാനി എന്‍ഗിഡി, വെയിന്‍ വാര്‍ണൽ, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി. ഡ്വെയിന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റിന് ഉടമയായി.

9ാം വിക്കറ്റിൽ ദീപക് ചഹാറും ഉമേഷ് യാദവും ചേര്‍ന്ന് നേടിയ 48 റൺസാണ് ടീമിന്റെ തോൽവി ഭാരം കുറച്ചത്. ചഹാര്‍ 17 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോള്‍ ഉമേഷ് പുറത്താകാതെ 20 റൺസ് നേടി.