ഇന്ത്യയ്ക്ക് രോഹിത്തിനെ നഷ്ടം

Sports Correspondent

Rohitsharma
Download the Fanport app now!
Appstore Badge
Google Play Badge 1

റാഞ്ചിയിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 353 റൺസിൽ അവസാനിച്ച ശേഷം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടമായി. മത്സരത്തിന്റെ രണ്ടാം ദിവസം ഉച്ച ഭക്ഷണത്തിനായി പിരിയുമ്പോള്‍ ഇന്ത്യ 34/1 എന്ന നിലയിലാണ്.

27 റൺസുമായി യശസ്വി ജൈസ്വാളും 4 റൺസ് നേടി ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.  30 റൺസാണ് ഈ കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്. 2 റൺസ് നേടിയ രോഹിത് ശര്‍മ്മയെ ജെയിംസ് ആന്‍ഡേഴ്സൺ ആണ് പുറത്താക്കിയത്. ഇംഗ്ലണ്ടിന്റെ സ്കോറിന് 319 റൺസ് പിന്നിലായാണ് ഇന്ത്യ ഇപ്പോള്‍ സ്ഥിതി ചെയ്യുന്നത്.