ഖത്തർ പരിശീലകൻ ലോപസിന് പുതിയ കരാർ

Newsroom

Picsart 24 02 24 11 41 36 550
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ അവരുടെ ദേശീയ ടീം പരിശീലകനായ മാർക്വേസ് ലോപ്പസിന് പുതിയ കരാർ നൽകി. 2026 വരെ നീണ്ടു നിൽക്കുന്ന കരാറിൽ അദ്ദേഹം ഒപ്പിവെച്ചു. ഇനി അദ്ദേഹം മുഴുവൻ സമയ ഖത്തർ കോച്ചാകും. നേരത്തെ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഖത്തറിനെ പരിശീലിപ്പിച്ചത്.

ഖത്തർ 24 02 24 11 41 52 890

ഡിസംബറിൽ കാർലോസ് ക്വിറോസ് ചുമതല ഒഴിഞ്ഞപ്പോൾ ആയിരുന്നു ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ-വക്രയിൽ നിന്ന് താൽക്കാലികമായി ലോപസിനെ പരിശീലകനായി നിയമിച്ചത്‌. സ്പാനിഷ് താരത്തിന് ഖത്തറിനെ ഏഷ്യൻ കപ്പ് കിരീടത്തിലേക്ക് നയിക്കാൻ ആയിരുന്നു.

2026 ലോകകപ്പിനുള്ള ഏഷ്യയുടെ പ്രാഥമിക മത്സരങ്ങളിൽ മാർച്ച് 21 ന് കുവൈറ്റിനെതിരെയാണ് ഖത്തറിന്റെ അടുത്ത മത്സരം. ഖത്തർ ഇതുവരെ ലോകകപ്പിന് യോഗ്യത നേടിയിട്ടില്ല. ആതിഥേയരായാണ് ഖത്തർ കഴിഞ്ഞ ലോകകപ്പ് കളിച്ചത്.