ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടി20യിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യ 171 റൺസ് വിജയ ലക്ഷ്യമായി ഉയർത്തി. 170/8 എന്ന നിലയിൽ ആണ് ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചത്.
രണ്ടാം ടി20യിൽ തുടക്കം മുതൽ ആക്കാൻ ആകാതെ ഇന്ത്യ. തുടക്കത്തിൽ ആക്രമിച്ചു കൊണ്ട് തുടങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമാകാതെ 4.4 ഓവറി 49 റൺസ് എന്ന മികച്ച നിലയിൽ ആയിരുന്നു. അവിടെ നിന്ന് വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യ പെട്ടെന്ന് തന്നെ 89-5 എന്ന നിലയിലേക്ക് പരുങ്ങി. അരങ്ങേറ്റക്കാരൻ ആയ ഗ്ലീസന്റെ ബൗളിംഗ് ആണ് പ്രശ്നമായത്. രോഹിത് ശർമ്മ, വിരാട് കോഹ്ലി, റിഷഭ് പന്ത് എന്നിവരെ തന്റെ ആദ്യ രണ്ട് ഓവറിൽ തന്നെ പുറത്താക്കാൻ ഗ്ലീസണായി. 15 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി ആണ് അദ്ദേഹം തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയത്.
രോഹിത് ശർമ്മ 20 പന്തിൽ 31 റൺസും പന്ത് 15 പന്തിൽ 26 റൺസും എടുത്താണ് പുറത്തായത്. ഒരു റൺസ് മാത്രം എടുത്ത കോഹ്ലിക്ക് നിരാശ മാത്രം ആയിരുന്നു സമ്പാദ്യം. 15 റൺസ് എടുത്ത സൂര്യകുമാർ, 12 റൺസ് എടുത്ത ഹാർദ്ദിക്, 13 റൺസ് എടുത്ത ഹർഷാൽ പട്ടേൽ, 2 റൺസ് എടുത്ത ഭുവനേശ്വർ കുമാർ എന്നിവരെ ജോർദാൻ പുറത്താക്കി. 12 റൺസ് എടുത്ത ദിനേശ് കാർത്തിക് റണ്ണൗട്ടുമായി.
ജഡേജയുടെ ഇന്നിങ്സ് ആണ് ഇന്ത്യക്ക് പൊരുതാൻ ആകുന്ന സ്കോർ നൽകിയത്. ജഡേജ 29 പന്തിൽ 46 റൺസുമായി പുറത്താകാതെ നിന്നു.