റഫീഞ്ഞ പ്രീസീസൺ ടൂറിൽ ലീഡ്സിനൊപ്പം ഉണ്ടാകില്ല

ബാഴ്സലോണയും ചെൽസിയും സ്വന്തമാക്കാൻ ശ്രമിക്കുന്ന ലീഡ്സ് യുണൈറ്റഡ് താരം പ്രീസീസൺ ടൂറിൽ ലീഡ്സിന് ഒപ്പം ഉണ്ടാകില്ല. ലീഡ്സ് യുണൈറ്റഡ് ഓസ്ട്രേലിയയിലേക്ക് ആണ് പ്രീസീസണായി പോകുന്നത്. റഫീഞ്ഞ ടീമിനൊപ്പം പോകാതെ ഇംഗ്ലണ്ടിൽ നിന്ന് പരിശീലനം നടത്തും എന്ന് ലീഡ്സ് യുണൈറ്റഡ് അറിയിച്ചു. ലീഡ്സിന്റെ ശ്രദ്ധ ഇപ്പോൾ റഫീഞ്ഞയെ വിൽക്കുന്നതിൽ മാത്രമാണ്.

ബാഴ്സലോണ ഇന്ന് വീണ്ടും റഫീഞ്ഞക്കായി ഓഫർ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ഓഫറും ലീഡ്സിന്റെ ആവശ്യങ്ങൾക്ക് താഴെ ആണ്‌. ചെൽസി കഴിഞ്ഞ ആഴ്ച സമർപ്പിച്ച 60 മിക്യൺ യൂറോയുടെ ഓഫർ ലീഡ്സ് അംഗീകരിച്ചിരുന്നു. എന്നാൽ റഫീഞ്ഞ ബാഴ്സലോണയിലേക്ക് പോകാൻ ആഗ്രഹിക്കുന്നതിനാൽ താരത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ചെൽസിയും ലീഡ്സും.