സൗരാഷ്ട്രയിൽ ഇന്ത്യൻ പടയോട്ടം, പിടഞ്ഞ് വീണ് ഓസ്ട്രേലിയ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സൗരാഷ്ട്രയിലെ രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ജയവുമായി ഇന്ത്യ. 36 റൺസിന്റെ ജയമാണ് ഇന്ത്യ നേടിയത്. 5 പന്തുകൾ ബാക്കി നിൽക്കെയാണ് 304 റൺസിന് ആസ്ട്രേലിയയെ ഇന്ത്യ ഓൾ ഔട്ടാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസ് നേടിയിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ നന്നായി തുടങ്ങി. വിക്കറ്റ് വീണിട്ടും സ്മിത്തിലൂടെ ഉയർത്തെഴുന്നേറ്റ ഓസ്ട്രേലിയ ജയിക്കുമെന്ന് വരെ തോന്നിപ്പിച്ചിരുന്നു‌. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് കളിയുടെ ഗതിമാറ്റുകയായിരുന്നു. ആസ്ട്രേലിയക്കെതിരെ പിടിമുറുക്കി ഇന്ത്യ ബൗളർമാർ. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പൊരുതിപ്പിടിച്ച് തുടങ്ങിയതായിരുന്നു ആസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 340 റൺസെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ ഇപ്പോൾ ജയത്തിലേക്ക് പടിപടിയായി നീങ്ങുകയായിരുന്നു. എന്നാൽ സ്മിത്തിന്റെ വിക്കറ്റ് വീഴ്ത്തി കുൽദീപ് യാദവാണ് ഇന്ത്യയുടെ കുതിപ്പിന് കളമൊരുക്കിയത്. 15 റൺസ് എടുത്ത വാർണറെ ആദ്യം ഷമി മടക്കി. പിന്നീട് 33 റൺസ് എടുത്ത ഫിഞ്ചിനെ രാഹുലും ജഡേജയും ചേർന്ന് പവലിയനിലേക്ക് പറഞ്ഞയച്ചു. പിന്നീട് ലബുസ്ചഗ്നേയും സ്മിത്തും ചേർന്ന് ഓസീസ് ഇന്നിംഗ്സ് പടുത്തുയർത്തുകയായിരുന്നു. പിന്നീട് 46 റൺസ് എടുത്ത ലബുചഗ്നേയെ ജഡേജ തന്നെ പറഞ്ഞയച്ചു. പിന്നീട് വന്ന ടർണർക്കും (13) കമ്മിൻസിനും(0) സ്റ്റാർക്കിനും കാര്യമായൊന്നും ചെയ്യാനായിരുന്നില്ല. നാല് ബൗണ്ടറികളും ഒരു സിക്സുമുൾപ്പടെ 24 റൺസുമായി റിച്ചാർഡ്സൺ പൊരുതി പുറത്താകാതെ നിന്നു. 6 റൺസ് എടുത്ത് സാംപയും പുറത്തായി. ഷമി 3 വിക്കറ്റ് വീഴ്ത്തിയപ്പോൾ ജഡേജ,നവ്ദീപ് സൈനി,കുൽദീപ് യാദവ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. 9.1 ഓവറെറിഞ്ഞ ബുമ്ര 32 റൺസ് മാത്രം വിട്ട് കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. രോഹിത് ശര്‍മ്മ 42 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ശിഖര്‍ ധവാന്‍ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെ 96 റണ്‍സിന് പുറത്താവുകയായിരുന്നു. ശിഖര്‍ ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 103 റണ്‍സ് ഇന്ത്യന്‍ സ്കോറിനോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഇന്ത്യൻ നായകൻ വിരാട് കോഹ്ലി 78 റണ്‍സ് നേടി. കൊഹ്ലിയേയും രോഹിത്ത് ശർമ്മയേയും ശ്രേയസ്സ് അയ്യരേയും പുറത്താക്കിയത് സാംപയായിരുന്നു. അതേ സമയം അഞ്ചാമനായി ഇറങ്ങിയ കെ.എല്‍.രാഹുലാണ് ഇന്ത്യന്‍ സ്കോര്‍ ഇത്രയും ഉയര്‍ത്തിയത്. 52 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സുമടക്കം 80 റണ്‍സ് നേടിയ രാഹുല്‍ അവസാന ഓവറില്‍ റണ്ണൗട്ടാകുകയായിരുന്നു.