ഡിഫൻസീവ് പിഴവുകളിൽ ബെംഗളൂരു വീണു, പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി മുംബൈ സിറ്റി

ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താം എന്ന ബെംഗളൂരു പ്രതീക്ഷകൾക്ക് തിരിച്ചടി. ഒരിക്കൽ കൂടെ ബെംഗളൂരു എഫ് സിക്ക് മുംബൈ സിറ്റിക്ക് മുന്നിൽ കാലിടറി. ഇന്ന് മുംബൈയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയം മുംബൈ സിറ്റി സ്വന്തമാക്കി. ബെംഗളൂരു എഫ് സിയുടെ ഡിഫൻസീവ് പിഴവുകളാണ് മുംബൈ സിറ്റിക്ക് തുണയായത്.

മത്സരത്തിന്റെ 13ആം മിനുട്ടിൽ മൗദു സൊഗുവിന്റെ വകയായിരുന്നു ഗോൾ. കീപ്പർ ഗുർപ്രീതിന്റെ പിഴവായിരുന്നു ആ ഗോളിൽ കലാശിച്ചത്. രണ്ടാം പകുതിയിൽ ഖാബ്രയുടെ പിഴവിൽ നിന്നായിരുന്നു മുംബൈ സിറ്റിയുടെ രണ്ടാം ഗോൾ. അമിനെ ചെർമിറ്റി ആണ് ആ ഗോൾ വലയിൽ എത്തിച്ചു. ഈ വിജയത്തോടെ മുംബൈ സിറ്റിക്ക് 19 പോയന്റായി.

ഇപ്പോഴും അഞ്ചാം സ്ഥാനത്താണെങ്കിലും മുംബൈ സിറ്റിക്ക് പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. 22 പോയന്റുമായി ബെംഗളൂരു എഫ് സി ലീഗിൽ രണ്ടാമത് നിൽക്കുകയാണ്.

Previous articleആംലയുടേയും സച്ചിന്റെയും റെക്കോർഡുകൾ പഴങ്കഥയാക്കി രോഹിത്ത് ശർമ്മ
Next articleസൗരാഷ്ട്രയിൽ ഇന്ത്യൻ പടയോട്ടം, പിടഞ്ഞ് വീണ് ഓസ്ട്രേലിയ