അപ്രസക്ത മത്സരത്തിലെ ആശ്വാസ ജയം തേടി ഇന്ത്യയും അഫ്ഗാനിസ്ഥാനും

Sports Correspondent

Screenshot From 2022 09 08 14 34 44
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനോടും ശ്രീലങ്കയോടുമേറ്റ പരാജയങ്ങള്‍ ഇന്ത്യയുടെയും അഫ്ഗാനിസ്ഥാന്റെ ഏഷ്യ കപ്പ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും ആശ്വാസ ജയം നേടിയാണ് ഇന്ന് രണ്ട് ടീമുകളും ഏറ്റുമുട്ടുക.

ഇന്ത്യ രണ്ട് മത്സരങ്ങളും അവസാന ഓവറുകളിൽ പരാജയം സമ്മതിച്ചപ്പോള്‍ ഇന്നലെ പാക്കിസ്ഥാനെതിരെ 9 വിക്കറ്റുകള്‍ നേടിയ ശേഷമാണ് അഫ്ഗാനിസ്ഥാന്‍ കളി കളഞ്ഞത്. ജയത്തോടെ ആത്മവിശ്വാസം വീണ്ടെടുത്ത് ലോകകപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്ക് ആക്കം കൂട്ടുവാനാകും ഇരു ടീമുകളും ലക്ഷ്യം വയ്ക്കുക.

ഇന്ത്യയ്ക്ക് ഡെത്ത് ബൗളിംഗ് ആണ് പ്രശ്നമെങ്കിൽ സൂപ്പര്‍ 4ൽ എത്തിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ ബാറ്റിംഗ് മറന്ന നിലയിലാണ്. മികച്ച സ്പിന്നര്‍മാര്‍ അഫ്ഗാനിസ്ഥാന്റെ കരുത്താകുമ്പോള്‍ ഇന്ത്യയ്ക്ക് തലവേദന കെഎൽ രാഹുലിന്റെ ഫോമില്ലായ്മയും മധ്യനിരയിൽ ഋഷഭ് പന്തിന്റെ പ്രകടനവുമാണ്.

ഇന്ത്യയുടെ പേസ് ബൗളിംഗിനും ഏഷ്യ കപ്പിൽ തിളങ്ങാനായിട്ടില്ല. ഏഷ്യ കപ്പ് ഫൈനൽ സ്ഥാനം നഷ്ടമായെങ്കിലും ഇന്ന് വിജയം നേടുകയെന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം തീപാറുമെന്ന് ഉറപ്പാണ്.