അനിയൻ സ്‌പെയിനിന് ഒപ്പം ചേട്ടൻ ഘാനക്കും, ഇത് വില്യംസ് സഹോദരങ്ങളുടെ ലോകകപ്പ്

Wasim Akram

Fb Img 1668174888040
Download the Fanport app now!
Appstore Badge
Google Play Badge 1

ഖത്തർ ലോകകപ്പിൽ രണ്ടു രാജ്യങ്ങൾക്ക് ബൂട്ട് കെട്ടാൻ വില്യംസ് സഹോദരങ്ങൾ. അത്ലറ്റിക് ബിൽബാവോയുടെ താരങ്ങൾ ആയ ഇനാകി വില്യംസ്, നികോ വില്യംസ് എന്നിവർ ആണ് ലോകകപ്പിൽ രണ്ടു രാജ്യങ്ങൾക്ക് ആയി കളിക്കാൻ ഇറങ്ങുക. സ്പാനിഷ് ടീമിനുള്ള ഔദ്യോഗിക ടീമിൽ ഇടം പിടിച്ച നികോ വില്യംസ് ഖത്തറിൽ ഉണ്ടാവും എന്നു ഉറപ്പാണ്. നിലവിൽ ഘാന ടീം പ്രഖ്യാപിച്ചില്ല എങ്കിലും ഒരുപാട് നാളുകൾ പിറകിൽ നടന്ന ശേഷം ഇനാകിയെ ഘാന ദേശീയ ടീമിൽ എത്തിച്ച ഘാന താരത്തെ ടീമിൽ എത്തിക്കും എന്നു ഏതാണ്ട് ഉറപ്പാണ്. 2010 ലോകകപ്പിൽ ജർമ്മനിക്ക് ആയി ജെറോം ബോട്ടങ് ബൂട്ട് കെട്ടിയപ്പോൾ അർദ്ധ സഹോദരൻ കെവിൻ പ്രിൻസ് ബോട്ടങ് ഘാനക്ക് ആയി ആയിരുന്നു ബൂട്ട് കെട്ടിയത്. ഇവർക്ക് ശേഷം ഇരു രാജ്യങ്ങൾക്ക് ആയി സഹോദരങ്ങൾ ലോകകപ്പ് കളിക്കാൻ ഇറങ്ങുന്നത് ഇത് ആദ്യമായാണ്.

വില്യംസ്

ഒരച്ഛനും അമ്മക്കും പിറന്ന മക്കൾ രണ്ടു രാജ്യങ്ങൾക്ക് ആയി ലോകകപ്പ് കളിക്കാൻ എത്തുന്നത് ഇത് ആദ്യമായാണ്. ബാസ്ക് പ്രവിശ്യയിലെ ഏറ്റവും വലിയ നഗരം ആയ ബിൽബാവോയിൽ ഘാന, ലൈബീരിയൻ വംശജരായ മാതാപിതാക്കൾക്ക് ജനിച്ച ഇരു താരങ്ങളും ബാസ്ക് താരങ്ങളെ മാത്രം കളിപ്പിക്കുന്ന അത്ലറ്റിക് ബിൽബാവോയിലൂടെയാണ് കളി തുടങ്ങിയത്. തുടർന്ന് ഇരുവരും അത്ലറ്റികിൽ പ്രധാനതാരങ്ങൾ ആയും വളർന്നു. 230 മത്സരങ്ങളിൽ ലാ ലീഗയിൽ തുടർച്ചയായി മത്സരങ്ങൾ കളിച്ചു റെക്കോർഡ് ഇട്ട 28 കാരനായ ഇനാകി നാനൂറിൽ അധികം മത്സരങ്ങൾ അവർക്ക് ആയി കളിച്ചിട്ടുണ്ട്. സ്‌പെയിൻ അണ്ടർ 21 ടീമിൽ കളിച്ച ഇനാകി 2016 ൽ സ്‌പെയിൻ ദേശീയ ടീമിന് ആയി അരങ്ങേറ്റവും കുറിച്ചിരുന്നു. എന്നാൽ അതിനു ശേഷം സ്പാനിഷ് ടീമിൽ ഇടം നേടാൻ ഇനാകിക്ക് ആയില്ല.

വില്യംസ്

തുടർന്ന് ആണ് ആദ്യം പല തവണ ഘാന ദേശീയ ടീമിലേക്കുള്ള ക്ഷണം നിരസിച്ചു എങ്കിലും തന്റെ മാതാപിതാക്കളുടെ ജന്മനാട് ആയ ഘാനക്ക് ആയി ലോകകപ്പിൽ ബൂട്ട് കെട്ടാൻ ഈ വർഷം ആണ് ഇനാകി തീരുമാനിച്ചത്. തുടർന്ന് ഇത് വരെ അവർക്ക് ആയി രണ്ടു മത്സരങ്ങളിലും ഇനാകി കളിച്ചു. അത്ലറ്റിക് ക്ലബിന് ആയി 400 ൽ അധികം മത്സരങ്ങളിൽ നിന്നു 106 ഗോളുകൾ കണ്ടത്തിയ സ്‌ട്രൈക്കർ ആയ ഇനാകി ഘാന ടീമിന് വലിയ ശക്തി ആവും ലോകകപ്പിൽ. അതേസമയം ഇനാകിയെക്കാൾ 8 വയസ്സ് ഇളയ ഇരുപതുകാരൻ ആയ നികോ വില്യംസ് 2020 തിൽ ആണ് അത്ലറ്റിക് ക്ലബിന് ആയി അരങ്ങേറ്റം കുറിക്കുന്നത്. തന്റെ വേഗം കൊണ്ട് എതിരാളികളെ ബുദ്ധിമുട്ടിക്കുന്ന വിങർ ആയ നികോ ഇത് വരെ 50 തിൽ ഏറെ മത്സരങ്ങൾ അത്ലറ്റികിന് ആയി കളിച്ചിട്ടുണ്ട്.

വില്യംസ്

സ്പെയിനിന് ആയി 2 തവണ ഇറങ്ങിയ നികോക്ക് മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ലോകകപ്പിനുള്ള സ്‌പെയിൻ ടീമിലേക്കും തുടർന്ന് ക്ഷണം കിട്ടി. ഗ്രൂപ്പ് ഇയിൽ ജർമ്മനി, ജപ്പാൻ, കോസ്റ്ററിക ടീമുകൾക്ക് ഒപ്പമുള്ള സ്‌പെയിനും ഗ്രൂപ്പ് എച്ചിൽ പോർച്ചുഗൽ,ഉറുഗ്വേ,ദക്ഷിണ കൊറിയ എന്നീ ടീമുകൾക്ക് ഒപ്പമുള്ള ഘാനയും ടൂർണമെന്റിൽ ഏതെങ്കിലും ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടിയാൽ അത് സഹോദരങ്ങൾ തമ്മിലുള്ള പോരാട്ടം ആവും. നേരത്തെ 2016 യൂറോ കപ്പിൽ സ്വിസർലാന്റ്, അൽബാനിയ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയപ്പോൾ സ്വിസ് താരം ഗ്രാനിറ്റ് ശാക്ക തന്റെ അൽബാനിയൻ സഹോദരൻ ആയ തൗലന്റ് ശാക്കയെ കളത്തിൽ നേരിട്ടിരുന്നു. 2010 ലോകകപ്പിൽ ബോട്ടങ് സഹോദരന്മാർ ലോകകപ്പിലും മുഖാമുഖം വന്നിരുന്നു.