വീണ്ടും ഐ ലീഗ് കിരീട പോരാട്ടം അവസാന ദിവസത്തിലേക്ക്, കിരീട സാധ്യതകൾ ഇങ്ങനെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിക്കൽ കൂടെ ഐ ലീഗ് കിരീടം എവിടേക്ക് പോകുമെന്ന് അറിയാൻ സീസണിലെ അവസാന ദിവസം വരെ കാത്തിരിക്കേണ്ടി വന്നേക്കും. ഇന്നലെ കിരീടം ഉയർത്താമായിരുന്ന ചെന്നൈ സിറ്റി ഗോവയിൽ വെച്ച് ചർച്ചിൽ ബ്രദേഴ്സിനോട് പരാജയപ്പെട്ടതാണ് ലീഗ് കിരീടം എവിടേക്ക് പോകുമെന്നത് പ്രവചനാതീതമാക്കിയത്. ചെന്നൈ സിറ്റിക്കും ഈസ്റ്റ് ബംഗാളിനുമാണ് ഐ ലീഗിൽ ഇപ്പോൾ കിരീട പ്രതീക്ഷ ബാക്കിയുള്ളത്‌.

ചെന്നൈ സിറ്റിക്ക് 19 മത്സരങ്ങളിൽ നിന്ന് 40 പോയന്റും, ഈസ്റ്റ് ബംഗാളിന് 18 മത്സരങ്ങളിൽ നിന്ന് 36 പോയന്റും ഇപ്പോൾ ഉണ്ട്.

ശേഷിക്കുന്ന മത്സരങ്ങൾ:

ഈസ്റ്റ് ബംഗാൾ vs മിനേർവ പഞ്ചാവ്
ഗോകുലം vs ഈസ്റ്റ് ബംഗാൾ

ചെന്നൈ സിറ്റി vs മിനേർവ പഞ്ചാബ്

ചെന്നൈ കിരീടം നേടാൻ?

36 പോയന്റുള്ള ഈസ്റ്റ് ബംഗാളിന് പരമാവധി 42 പോയന്റുകളിലെ എത്താൻ സാധിക്കുകയുള്ളൂ. അതു കൊണ്ട് തന്നെ മിനേർവ പഞ്ചാബിനെതിരെ വിജയം നേടിയാൽ ഐ ലീഗ് കിരീടം ചെന്നൈയിലേക്ക് എത്തും. എന്നാൽ റിലഗേഷൻ ഭീഷണിയിൽ ഇപ്പോഴും ഉള്ള മിനേർവ പഞ്ചാബ് ചെന്നൈ സിറ്റിക്ക് എതിരെ തങ്ങളുടെ എല്ലാം കൊടുത്ത് പോരാടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈസ്റ്റ് ബംഗാൾ തങ്ങളുടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു മത്സരം പരാജയപ്പെട്ടാലും ചെന്നൈ സിറ്റി കിരീടം കൊണ്ടു പോകും. റിലഗേഷൻ ഭീഷണിയിൽ ഉള്ള മിനേർവയും ഗോകുലവുമാണ് എതിരാളികൾ എന്നതു കൊണ്ട് ഈസ്റ്റ് ബംഗാളിനും വിജയം എളുപ്പമാകില്ല.

ഈസ്റ്റ് ബംഗാൾ കിരീടം നേടാൻ?

ചെന്നൈ സിറ്റി പരാജയപ്പെടുകയും ഈസ്റ്റ് ബംഗാൾ തങ്ങളുടെ രണ്ടു മത്സരങ്ങളും വിജയിക്കുകയും ചെയ്താൽ മാത്രമെ ഐലീഗ് കിരീടം കൊൽക്കത്തയിലേക്ക് പോവുകയുള്ളൂ. ഈസ്റ്റ് ബംഗാളിന് അപ്പോൾ പോയന്റ് 42ഉം ചെന്നൈ സിറ്റിക്ക് 40ഉം ആയിരിക്കും.

പോയന്റ് തുല്യമായാൽ?

ചെന്നൈ സിറ്റി അവസാന മത്സരം പരാജയപ്പെടുകയും, ഈസ്റ്റ് ബംഗാൾ ഒരു വിജയവും ഒരു സമനിലയും നേടുകയാണെങ്കിൽ ഇരു ടീമുകളും 40 പോയന്റിൽ എത്തും. ഇങ്ങനെ ഒരേ പോയന്റിൽ എത്തിയാൽ കിരീടം ചെന്നൈ സിറ്റിക്ക് ലഭിക്കും. ഹെഡ് ടു ഹെഡിൽ ഈസ്റ്റ് ബംഗാളിനു മേലുള്ള മികവാണ് ചെന്നൈക്ക് ഇവിടെ മുൻതൂക്കം നൽകുന്നത്. സീസണിൽ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ സിറ്റിയോട് ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു.