ഐ ലീഗ് ഫിക്സ്ചറുകൾ എത്തി, ഗോകുലം ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിക്ക് എതിരെ

Newsroom

ഐലീഗിലെ പുതിയ സീസണായുള്ള ഫിസ്ക്ചറുകൾ എത്തി. സീസണിലെ ആദ്യ 50 മത്സരങ്ങൾക്കുള്ള ഫിക്സ്ചറുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. 2021 ജനുവരി 9നാണ് ലീഗ് ആരംഭിക്കുന്നത്. കേരള ക്ലബായ ഗോകുലം ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റിയെ നേരിടും. കൊറോണ കാരണം കൊൽക്കത്തയിൽ വെച്ചാണ് ഇത്തവണ ലീഗ് നടക്കുന്നത്.

കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഐ ലീഗിലെ മത്സര രീതികളും ഇത്തവണ മാറ്റമാണ്. പതിവ് ലീഗ് പോലെ ടീമുകൾ തമ്മിൽ രണ്ട് തവണ ഇത്തവണ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ. അതിനു ശേഷം പ്ലേ ഓഫ് രീതിയിലാകും ലീഗ് ചാമ്പ്യന്മാരെയും റിലഗേഷനും തീരുമാനിക്കുക.

കൊൽക്കത്തൻ ഇതിഹാസ ക്ലബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇല്ലാത്ത ആദ്യ ഐ ലീഗ് ആകും ഇത്തവണത്തേത്. മൊഹമ്മദൻസും സുദേവയും ആണ് ഇത്തവണ പുതുതായി എത്തിയ ക്ലബുകൾ.

ഫിക്സ്ചർ;

20201208 123450