അപരാജിതരായ നോർത്ത് ഈസ്റ്റും ബെംഗളൂരുവും ഇന്ന് നേർക്കുനേർ

Img 20201208 112915

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബെംഗളൂരു എഫ്വ്സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഈ സീസണിൽ ഇതുവരെ പരാജയമറിയാത്ത ടീമുകളാണ് ബെംഗളൂരുവും നോർത്ത് ഈസ്റ്റും. അവസാന മത്സരത്തിൽ ചെന്നൈയിനെ പരാജയപ്പെടുത്തിയ ബെംഗളൂരു എഫ് സി വിജയം തുടരാൻ ആകും എന്ന പ്രതീക്ഷയിലാണ്.

ഐ എസ് എല്ലിൽ ഇതുവരെ ലീഗ് ഘട്ടത്തിൽ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്താൻ സാധിക്കാത്ത ടീമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ആ റെക്കോർഡ് മാറ്റുക ആകും ജെറാഡ് നസിന്റെയും ടീമിന്റെയും ഉദ്ദേശം. യുവ കോച്ചിന് കീഴിൽ മികച്ച പ്രകടനമാണ് ഇതുവരെ നോർത്ത് ഈസ്റ്റ് കാഴ്ചവെച്ചത്. ആർക്കും എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയാത്ത ടീമായാണ് നോർത്ത് ഈസ്റ്റ് മാറിയിരിക്കുന്നത്. മലയാളി താരങ്ങളായ മഷൂർ, സുഹൈർ, ബ്രിട്ടോ എന്നിവർ ഒക്കെ ഇന്ന് കളത്തിൽ ഇറങ്ങാൻ സാധ്യത ഉണ്ട്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.