ഇന്ത്യയുടെ രക്ഷകനായി സാഹ, ഓസ്ട്രേലിയ എ ടീമുമായുള്ള മത്സരം സമനിലയിൽ

India A Saha Rahane Prithvi Australia
Photo: Twitter/@BCCI
- Advertisement -

ഓസ്ട്രേലിയ എ ടീമിനെതിരായ ഇന്ത്യയുടെ പരിശീലന മത്സരം സമനിലയിൽ അവസാനിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയുടെ ബാറ്റിംഗ് തകർന്നെങ്കിലും അർദ്ധ സെഞ്ച്വറിയുമായി പൊരുതി നിന്ന വൃദ്ധിമാൻ സാഹ ഇന്ത്യയുടെ പരാജയം ഒഴിവാക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ തകർച്ചയെ നേരിടുന്ന സമയത്താണ് അർദ്ധ സെഞ്ച്വറിയുമായി സാഹ ഇന്ത്യയുടെ രക്ഷക്കെത്തിയത്. ഒരു ഘട്ടത്തിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് എന്ന നിലയിൽ തോൽവിയെ മുന്നിൽ കണ്ട ഇന്ത്യയെ 54 റൺസ് എടുത്ത വൃദ്ധിമാൻ സഹ വിക്കറ്റ് നഷ്ടപ്പെടുത്താതെ 189 റൺസിൽ എത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ അവസാന ദിവസം ബാക്കിയുള്ള 15 ഓവറിൽ 131 റൺസ് ലക്‌ഷ്യം നേടാൻ ഓസ്‌ട്രേലിയക്ക് കഴിയില്ലെന്ന് ഉറപ്പായതോടെ ക്യാപ്റ്റൻ അജിങ്കെ രഹാനെ ഇന്ത്യൻ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 1 വിക്കറ്റ് നഷ്ടത്തിൽ 52 റൺസിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എടുത്ത ഇന്ത്യയുടെ ബാറ്റിങ്ങിന് മറുപടിയായി ഓസ്ട്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസാണ് എടുത്തത്.

Advertisement