മൊറോക്കൻ സെന്റർ ബാക്കായ നയെഫ് അഗ്യൂർഡ് വെസ്റ്റ് ഹാമിലേക്ക് എത്തുന്നു

20220601 132036

റെന്ന ഡിഫൻഡർ ആയ നയെഫ് അഗ്യൂർഡിനെ സ്വന്തമാക്കുന്നതിന് അടുത്ത് എത്തിയിരിക്കുകയാണ് വെസ്റ്റ് ഹാം. 25 മില്യൺ പൗണ്ടാകും വെസ്റ്റ് ഹാം നയിഫിനായി ഓഫർ ചെയ്യുന്നത്‌. 26-കാരനായ സെന്റർ ബാക്ക് മാനേജർ ഡേവിഡ് മോയിസിന്റെ ഇഷ്ട താരമാണ്. മൊറോക്കോ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യമായ നയിഫ് കഴിഞ്ഞ ആഫ്രിക്കൻ നാഷൺസ് കപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ റെന്നക്ക് വേണ്ടി 40 മത്സരങ്ങളും നയിഫ് കളിച്ചിരുന്നു. നയിഫ് 2020ൽ ആയിരുന്നു റെന്നെയിൽ എത്തിയത്. മുമ്പ് ഫ്രാൻസിൽ ദിജോണായും നയിഫ് കളിച്ചിട്ടുണ്ട്.