തുടര്‍ച്ചയായ മൂന്നാം തവണവയും ലോകകപ്പ് ഫൈനലില്‍ ആതിഥേയര്‍ എത്തുന്നു എന്ന പ്രത്യേകതയാണ് ഇന്നത്തെ ഇംഗ്ലണ്ടിന്റെ വിജയത്തോടെ സാധ്യമായിരിക്കുന്നത്. 2011, 2015, 2019 ലോകകപ്പിന്റെ ആതിഥേയര്‍ അതാത് ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ എത്തുകയായിരുന്നു. 2011ല്‍ സംയുക്ത ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യയ്ക്കൊപ്പമായിരുന്നു.
2015ല്‍ ലോകകപ്പ് സംയുക്തമായി ഓസ്ട്രേലിയയും ഇംഗ്ലണ്ടും ചേര്‍ന്നാണ് ആതിഥേയത്വം വഹിച്ചത്. 2011ലേതിന് സമാനമായ സാഹചര്യമാണ് ഫൈനലില്‍ അന്ന് സംഭവിച്ചത്. ഇരു ആതിഥേയ രാജ്യങ്ങളും തമ്മിലുള്ള മത്സരം വിജയിച്ചത് ഓസ്ട്രേലിയയായിരുന്നു. ഇത്തവണ ആതിഥേയരായ ഇംഗ്ലണ്ട് ഫൈനലില്‍ എത്തിയതോടെ ലോകകപ്പില്‍ ആതിഥേയര്‍ ഫൈനലില്‍ എത്തുന്ന പതിവ് തുടരുകയാണിപ്പോള്‍.