വാൽഡെസ് തിരികെ ബാഴ്സലോണയിലേക്ക്

ബാഴ്സലോണയുടെ ഇതിഹാസ ഗോൾ കീപ്പർ വിക്ടർ വാൽഡേസ് തിരികെ ബാഴ്സലോണയിൽ എത്തുന്നു. ബാഴ്സലോണയിലെ അക്കാദമി കോച്ചായാണ് വാൽഡെസ് തിരിച്ചുവരാൻ പോകുന്നത്. വാൽഡെസും ക്ലബുമായി ഇതു സംബന്ധിച്ച് ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. ബാഴ്സലോണയുടെ ജുവനൈൽ എ ടീമിനെയോ, ജുവനൈൽ ബി ടീമിനെയോ ആകും വാൽഡെസ് പരിശീലിപ്പിക്കുക.

37കാരനായ വാൽഡെസ് കഴിഞ്ഞ സീസണു മുമ്പാണ് വിരമിച്ചത്. ബാഴ്സലോണയിൽ 1992 മുതൽ ഉള്ള താരമാണ് വാൽഡെസ്. ക്ലബിനൊപ്പം 400ൽ അധികം മത്സരങ്ങൾ കളിച്ച വാൽഡെസ് നിരവധി കിരീടങ്ങളും ബാഴ്സലോണക്ക് ഒപ്പം നേടിയിട്ടുണ്ട്. ബാഴ്സലോണക്ക് ഒപ്പം ആറ് ലീഗ് കിരീടങ്ങളും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടവും വാൽഡെസ് നേടിയിട്ടുണ്ട്. ഇപ്പോൾ മാഡ്രിഡ് ക്ലബായ ഇ ഡി മൊരറ്റലാസിന്റെ യൂത്ത് ടീമിനെ പരിശീലിപ്പിക്കുകയാണ് വാൽഡെസ്.