ഇംഗ്ലണ്ടിനെതിരെ സൂര്യകുമാര്‍ യാദവിന്റെ വേറെ ലെവൽ ബാറ്റിംഗ് ഉണ്ടാകരുതെന്ന് ആഗ്രഹം – മൈക്കൽ ഹസ്സി

ഇന്ത്യയുടെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ വലിയ സ്കോര്‍ നേടരുതെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറ‍ഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം മൈക്കൽ ഹസ്സി. ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് അസിസ്റ്റന്റ് കോച്ചാണ് മൈക്കൽ ഹസ്സി.

മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ മികവിലാണ് ഇന്ത്യയുടെ ബാറ്റിംഗ് ഇതുവരെ ലോകകപ്പിൽ തിളങ്ങിയത്. കോഹ്‍ലിയും രാഹുലും രോഹിത്തുമെല്ലാം റൺസ് നേടിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ ബാറ്റിൽ നിന്നുതിര്‍ന്ന സ്ട്രോക്കുകള്‍ ക്രിക്കറ്റ് ലോകത്തെ സ്തബ്ധരാക്കിയിട്ടുണ്ട്.

5 ഇന്നിംഗ്സുകളിൽ നിന്നായി 225 റൺസാണ് താരം നേടിയിട്ടുള്ളത്. സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് വിരുന്ന് ആസ്വാദ്യകരമാണെങ്കിലും ഇംഗ്ലണ്ടിനെതിരെ താരത്തിന് അത് സാധിക്കാതിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഇംഗ്ലണ്ട് അസിസ്സ്റ്റന്റ് കോച്ച് വ്യക്തമാക്കി.