വിജയ് ഹസാരെ കിരീടം ഹിമാചൽ പ്രദേശ് സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ തമിഴ്നാടിനെ ആണ് ഹിമാചൽ പരാജയപ്പെടുത്തിയത്. വെളിച്ച കുറവിനാൽ രണ്ടാം ഇന്നുങ്സിന്റെ 48ആം ഓവറിൽ അവസാനിപ്പിക്കേണ്ടി വന്ന കളിയിൽ വി ജെ ഡി മെത്തേഡ് പ്രകാരമാണ് ഹിമാൽ വിജയിച്ചത്. ഇന്ന് ആദ്യം ബാറ്റു ചെയ്ത തമിഴ്നാട് കാർത്തികിന്റെ സെഞ്ച്വറിയുടെ മികവിൽ 314 റൺസ് എടുത്തിരുന്നു. 103 പന്തിൽ നിന്നാണ് ദിനേഷ് കാർത്തിക് 114 റൺസ് എടുത്തത്. ഇന്ദ്രജിത്ത് 80 റൺസ് എടുത്തും ഷാറൂഖ് ഖാൻ 21 പന്തിൽ 42 റൺസ് എടുത്തും തമിഴ്നാടിന് കരുത്തായി. ഹിമാചലിനായി ജസ്വാൽ 4 വിക്കറ്റും ധവാൻ 3 വിക്കറ്റും എടുത്തു.
ചെയ്സിന് ഇറങ്ങിയ ഹിമാചൽ 47.3 ഓവറിക് 299 റൺസിൽ നിൽക്കെയാണ് കളി വെളിച്ച കുറവ് മൂലം നിർത്തിവെക്കേണ്ടി വന്നത്. വി ജെ ഡി മെത്തേഡ് പ്രകാരം 11 റൺസിന് ഹിമാചൽ വിജയിച്ചു. ഹിമാചലിനായി ഓപ്പണർ അറോര 134 പന്തിൽ 136 റൺസ് എടുത്ത് പുറത്താകാതെ നിന്നു. അവസാനം 23 പന്തിൽ 42 റൺസ് എടുത്ത റിഷി ധവാൻ വിജയം എളുപ്പമാക്കി. ഹിമാചലിന്റെ ആദ്യ വിജയ് ഹസാരെ കിരീടമാണിത്.