“കാർത്തികിന് ഇനി ഒന്ന് രണ്ട് വർഷമെ ബാക്കി ഉള്ളൂ, അതു കൊണ്ട് പന്തല്ല കാർത്തിക് ആണ് ഇപ്പോൾ കളിക്കേണ്ടത്” – ഹർഭജൻ സിംഗ്

Newsroom

Post Image 1fc75a6
Download the Fanport app now!
Appstore Badge
Google Play Badge 1

റിഷഭ് പന്തിനെ ആദ്യ ഇലവനിൽ നിന്ന് മാറ്റി ദിനേശ് കാർത്തികിനെ കളിപ്പിച്ചതിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. റിഷഭ് പന്ത്, ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാൽ ഈ ടി20 ഫോർമാറ്റിൽ അവൻ വലിയ പ്രകടനം നടത്തുന്നില്ല. ഹർഭജൻ പറയുന്നു. ദിനേശ് കാർത്തിക്കിനെ നോക്കിയാൽ, അദ്ദേഹത്തിന്റെ ഗ്രാഫ് മുകളിലേക്ക് മാത്രമാണ് പോകുന്നത്. ഹർഭജൻ തുടർന്നു.

ഹർഭജൻ

“ഇതാണ് ശരിയായ തീരുമാനം. ഈ ഫോർമാറ്റിൽ, ഈ ഫോമിൽ, കാർത്തികിന്ര് ബെഞ്ചിൽ ഇരുത്തിയിട്ട് കാര്യമില്ല. ദിനേശ് കാർത്തിക് കളിക്കേണ്ട സമയമാണിത്, ഋഷഭ് പന്ത് ചെറുപ്പമാണ്, അദ്ദേഹത്തിന് ഇനിയും ധാരാളം സമയം ബാക്കിയുണ്ട്, ദിനേശ് കാർത്തിക്കിന് 1-2 വർഷം മാത്രമേ അവശേഷിക്കുന്നുള്ളൂ, അത് പരമാവധി പ്രയോജനപ്പെടുത്തണം.” – ഭാജി പറഞ്ഞു

“ഹാർദിക് പാണ്ഡ്യയും ദിനേശ് കാർത്തിക്കും ഫിനിഷിങ് പൊസിഷനിൽ ബാറ്റ് ചെയ്യുന്നതിനാൽ, മിക്ക എതിർ ബോളർമാർക്കും ഇത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.