യു.എസ് ഓപ്പൺ – കൂട്ടുകാരനെ വീഴ്ത്തി നിക്, തീമിനെ വീഴ്ത്തി ബുസ്റ്റ, ഫെലിക്‌സും മുന്നോട്ട്, സിറ്റിപാസിന് പിറകെ ഫ്രിറ്റ്സും പുറത്ത്

Wasim Akram

Screenshot 20220830 133631 01
Download the Fanport app now!
Appstore Badge
Google Play Badge 1

വമ്പൻ അട്ടിമറി കണ്ടു യു.എസ് ഓപ്പൺ ആദ്യ ദിനം

യു.എസ് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ വമ്പൻ അട്ടിമറിയാണ് ഇന്ന് കണ്ടത്. നാലാം സീഡ് സ്റ്റെഫനോസ് സിറ്റിപാസിനെ സീഡ് ചെയ്യാത്ത ചിലിയൻ താരം ഡാനിയേൽ ഗാലൻ നാലു സെറ്റ് പോരാട്ടത്തിൽ 6-0, 6-1 3-6, 7-5 എന്ന സ്കോറിന് ആണ് അട്ടിമറിച്ചത്. ആദ്യ രണ്ട് സെറ്റിൽ തകർന്നടിഞ്ഞ സിറ്റിപാസിന്റെ തിരിച്ചു വരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. അതേസമയം അമേരിക്കൻ പോരാട്ടത്തിൽ പത്താം സീഡ് ടെയിലർ ഫ്രിറ്റ്സും ആദ്യ റൗണ്ടിൽ പുറത്തായി. ബ്രാണ്ടൻ ഹോൾട്ടിനോട് ആദ്യ സെറ്റ് 7-6 നു നേടിയ ശേഷം ബാക്കി സെറ്റുകൾ 7-6, 6-3, 6-4 എന്ന സ്കോറിന് കൈവിട്ടാണ് ഫ്രിറ്റ്സ് പരാജയം വഴങ്ങിയത്.

തന്റെ ഡബിൾസ് പങ്കാളിയും ബാല്യകാല സുഹൃത്തും ആയ തനാസി കോക്കിനാക്കിസിനെ നേരിട്ടുള്ള സെറ്റുകൾക്ക് 23 സീഡ് നിക് കിർഗിയോസ് വീഴ്ത്തി. ഇടക്ക് തന്റെ ദേഷ്യം സ്വന്തം ടീമിനോട് തീർത്ത നിക് 6-3, 6-4, 7-6 എന്ന സ്കോറിന് ആണ് നാട്ടുകാരനെ വീഴ്ത്തിയത്. യു.എസ് ഓപ്പണിലേക്കുള്ള മടങ്ങി വരവിൽ മുൻ ചാമ്പ്യൻ ഡൊമനിക് തീം ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പന്ത്രണ്ടാം സീഡ് സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയോട് 7-5, 6-1, 5-7, 6-3 എന്ന സ്കോറിന് ആണ് ഓസ്ട്രിയൻ താരം പരാജയപ്പെട്ടത്. മത്സരത്തിൽ മികവിലേക്കുള്ള മടങ്ങി വരവിന്റെ ലക്ഷണങ്ങൾ തീം കാണിച്ചു എങ്കിലും അത് വിജയിക്കാൻ മതിയായിരുന്നില്ല.

സ്വിസ് താരം അലക്സാണ്ടർ റിറ്റ്സ്ചാർഡിനെ 6-3, 6-4, 3-6, 6-3 എന്ന സ്കോറിന് മറികടന്നു കനേഡിയൻ താരവും ആറാം സീഡും ആയ ഫെലിക്‌സ് ആഗർ അലിയാസമെ രണ്ടാം റൗണ്ടിൽ എത്തി. 13 ഏസുകൾ മത്സരത്തിൽ ഉതിർത്ത ഫെലിക്‌സ് 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. സെർബിയൻ താരം ഫിലിപ് ക്രാചിനോവിചിനെ 7-5, 6-2, 6-3 എന്ന സ്കോറിന് വീഴ്ത്തിയ ഓസ്‌ട്രേലിയൻ താരവും 18 സീഡുമായ അലക്‌സ് ഡിമിനോറും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ ദിനം തന്നെ സിറ്റിപാസിന്റെ പുറത്താകൽ ന്യൂയോർക്കിൽ വരും ദിനങ്ങൾ ആവേശത്തിലാക്കുന്നുണ്ട്.

US Open : Tsitsipas out, first day round up.