അയക്സ് മുന്നേറ്റതാരം സെബാസ്റ്റ്യൻ ഹാളറിനെ ബെറൂസിയ ഡോർട്മുണ്ട് ടീമിൽ എത്തിച്ചു.ഡോർട്മുണ്ട് മുന്നോട്ടു വെച്ച 35മില്യൺ യൂറോയുടെ ഓഫർ ഡോർട്മുണ്ട് അയക്സ് അംഗീകരിക്കുകയിരുന്നു.താരവുമായി വ്യക്തിപരമായ കരാറിലും ഡോർട്മുണ്ട് എത്തി.
ടീം വിട്ട ഏർലിംഗ് ഹാലണ്ടിന് പകരക്കാരെ തേടുന്ന ഡോർട്മുണ്ടിന്റെ ആദ്യ പരിഗണനയായിരുന്നു ഈ ഐവറി കോസ്റ്റ് താരം. കഴിഞ്ഞ രണ്ടു സീസണിലും ലീഗ് കിരീടം നേടിയ അയാക്സ് ടീമിൽ മികച്ച പ്രകടനമാണ് ഹാലർ കാഴ്ച്ച വെച്ചത്. 2021 ലാണ് വെസ്റ്റ്ഹാമിൽ നിന്നും അയക്സിൽ എത്തുന്നത്. ടീമിനായി 66 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ നേടിയിട്ടുണ്ട്.അവസാന സീസണിൽ 8 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് നേടിയത്. ആഭ്യന്തര ലീഗിൽ ടോപ്പ് സ്‌കോറർ ആയിരുന്നു. മുൻപ് ഫ്രാങ്ക്ഫെർട്ടിനായും ബൂട്ട് കെട്ടിയ താരത്തിന്റെ ബുണ്ടസ് ലീഗയിലേക്കുള്ള രണ്ടാം വരവ് ആണ് ഇത്.
സ്യൂളെ, കരീം അദെയെമി തുടങ്ങി മികച്ച താരങ്ങളെ ടീമിൽ എത്തിച്ചതിന് പിറകെ ഹാളറെ കൂടി എത്തിക്കാൻ കഴിഞ്ഞത് ഡോർട്മുണ്ടിന് നേട്ടമായി.