വിരാട് കോഹ്‌ലിക്കും കോവിഡ് ബാധ, ഇംഗ്ലണ്ട് ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾക്ക് തിരിച്ചടി

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്‌സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ താരം കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. എന്നാൽ താരത്തിന് കോവിഡ് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്.

നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ജൂൺ 24ന് ആരംഭിക്കുന്ന ലെസ്റ്റർഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ് ബാധ മത്സരത്തിനുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്നാണ് മെഡിക്കൽ സംഘം നൽകിയ ഉപദേശം. അതുകൊണ്ട് തന്നെ ലെസ്റ്റർഷയറിനെതിരായ സന്നാഹ മത്സരം പരിശീലകൻ രാഹുൽ ദ്രാവിഡ് ഉദ്ദേശിച്ച തലത്തിൽ കളിക്കാൻ കഴിയില്ലെന്നാണ് കരുതുന്നത്.