സിക്സ് മഴയുമായി ഗപ്ടിൽ, ന്യൂസിലാണ്ടിന് 172 റൺസ്

മാര്‍ട്ടിന്‍ ഗപ്ടിലിന്റെ സിക്സടി മേളയിൽ ന്യൂസിലാണ്ടിന് കൂറ്റന്‍ സ്കോര്‍. ഇന്ന് 7 സിക്സുകളുടെ ബലത്തിൽ 56 പന്തിൽ നിന്ന് ഗപ്ടിൽ 93 റൺസ് നേടിയപ്പോള്‍ ന്യൂസിലാണ്ട് 5 വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് നേടിയത്. 52/3 എന്ന നിലയിൽ നിന്ന് ഗപ്ടിലും ഗ്ലെന്‍ ഫിലിപ്പ്സും ചേര്‍ന്ന് 105 റൺസ് നാലാം വിക്കറ്റിൽ നേടി.

33 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സ് പുറത്തായപ്പോള്‍ അടുത്ത പന്തിൽ ഗപ്ടിലും പുറത്തായി. ഇരു വിക്കറ്റുകളും ബ്രാഡ്‍ലി വീൽ ആണ് നേടിയത്.

ഡാരിൽ മിച്ചൽ(13), കെയിന്‍ വില്യംസൺ(0), ഡെവൺ കോൺവേ(1) എന്നിവരുടെ വിക്കറ്റുകള്‍ തുടക്കത്തിലെ നഷ്ടമായ ന്യൂസിലാണ്ട് 6.1 ഓവറിൽ 52/3 എന്ന നിലയിലായിരുന്നു. ബ്രാഡ് വീലിന് പുറമെ സഫ്യാന്‍ ഷറീഫ് സ്കോട്‍ലാന്‍ഡിനായി 2 വിക്കറ്റ് നേടി. താരം തന്റെ നാലോവറിൽ 28 റൺസ് മാത്രമാണ് വിട്ട് നല്‍കിയത്. മാര്‍ക്ക് വാട്ട് തന്റെ നാലോവറിൽ വെറും 13 റൺസ് മാത്രം വിട്ട് നല്‍കി 1 വിക്കറ്റ് നേടി.