ഒടുവിൽ ശാപമോക്ഷം; ഗ്രീസ്മാൻ വീണ്ടും അത്ലറ്റികോ മാഡ്രിഡ് താരം

Nihal Basheer

20221010 194002
Download the Fanport app now!
Appstore Badge
Google Play Badge 1

ആന്റണിയോ ഗ്രീസ്മാന് “സ്വന്തം തട്ടകത്തിലേക്ക്” മടക്കം. ബാഴ്‌സയിലെ കൈപ്പേറിയ കാലത്തെ ഓർമകൾക്ക് അവധി നൽകികൊണ്ട് ലോണിൽ മടങ്ങിയെത്തിയ താരത്തെ സ്വന്തമാക്കിയതായി അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി തന്നെ അറിയിച്ചു. നാല് വർഷത്തെ കരാർ ആണ് മടങ്ങി വരവിൽ താരത്തിന് നൽകിയിരിക്കുന്നത്. കൈമാറ്റം സാധ്യമാക്കാൻ ഇരുപത് മില്യൺ യൂറോയാണ് ബാഴ്‌സക്ക് ലഭിക്കുക. നാല് മില്യണോളം യൂറോ ആഡ് ഓണായും ചേർത്തിട്ടുണ്ട്. ഗ്രീസ്മാന്റെ കൈമാറ്റം ഉടനെ തന്നെ ഉണ്ടാകുമെന്ന സൂചനകൾ കഴിഞ്ഞ ദിവസം തന്നെ ബാഴ്‌സ പ്രെസിഡന്റ് ലപോർട നൽകിയിരുന്നു.

20221010 193934

ഉയർന്ന തുകക്ക് ബാഴ്‌സലോണയിൽ എത്തിയ താരത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാൻ ആയിരുന്നില്ല. ടീം മുഴുവൻ കളത്തിൽ പ്രതിസന്ധി നേരിട്ടിരുന്ന കാലത്ത് അതിനെ മറികടക്കുന്ന പ്രകടനമാണ് തരത്തിൽ നിന്നും ക്ലബ്ബും ആരാധകരും പ്രതീക്ഷിച്ചിരുന്നത് എങ്കിലും അതുണ്ടായില്ല. പുതിയ മാനേജ്‌മെന്റിന് കീഴിൽ ടീം ഉടച്ചു വാർക്കാൻ തുടങ്ങിയതോടെ ഗ്രീസ്മാനെ അത്ലറ്റികോയിലേക്ക് തന്നെ ലോണിൽ മടക്കി നൽകി. രണ്ടു വർഷത്തെക്കായിരുന്നു ലോൺ. എന്നാൽ നിശ്‌ചിത സമയം കളത്തിൽ ഇറങ്ങിയാൽ നാല്പതു മില്യണോളം ബാഴ്‌സക്ക് നൽകി താരത്തെ സ്വന്തമാക്കേണ്ടി വരും എന്നതിനാൽ അതൊഴിവാക്കാനുള്ള ശ്രമത്തിൽ ആയിരുന്നു അത്ലറ്റികോ. സീസൺ ആരംഭിച്ച ശേഷം പലപ്പോഴും അവസാന നിമിഷങ്ങളിൽ മാത്രമാണ് ഓരോ മത്സരത്തിലും താരത്തിന് അവസരം ലഭിച്ചിരുന്നത്. പിന്നീട് നിശ്ചയിച്ചതിലും കുറഞ്ഞ തുക്ക നൽകി താരത്തെ സ്വന്തമാക്കാനുള്ള സന്നദ്ധത അത്ലറ്റികോ അറിയിച്ചത് ബാഴ്‌സലോണ അംഗീകരിക്കുകയായിരുന്നു.