കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളായി അമറോൺ

Newsroom

Img 20221010 181944
Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, ഒക്ടോബർ 10, 2022: ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഓട്ടോമോട്ടീവ് ബാറ്ററി ബ്രാൻഡായ ആമറോൺ, ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐ‌എസ്‌എൽ) ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക പങ്കാളികളാവും. ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഈ ഐഎസ്‌എൽ സീസണിൽ (2022-23) കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ക്ലബിന്റെ ഔദ്യോഗിക പങ്കാളികളായി സഹകരിക്കുന്നതിൽ അമറോൺ സന്തുഷ്ടരാണെന്ന് അമര രാജ ബാറ്ററി ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹർഷവർദ്ധന ഗൗരിനേനി പറഞ്ഞു. രാജ്യത്ത് ഫുട്‌ബോളിന്റെ വർധിച്ചുവരുന്ന ജനപ്രീതിയും, അത് ഫുട്ബോളിന് നൽകുന്ന ഊർജ്ജവും ആവേശവും ഉൾകൊണ്ട്, ഇന്ത്യൻ ഫുട്‌ബോളിന്റെ പ്രതാപം പുനരുജ്ജീവിപ്പിക്കാൻ കായിക സമൂഹത്തെ പിന്തുണയ്ക്കുന്നതിന് അമറോൺ ഈ അവസരം ഉപയോഗിക്കുന്നു. ഒരു ആവേശകരമായ സീസൺ പ്രതീക്ഷിക്കുന്നതോടൊപ്പം, ആശ്ചര്യകരമായ കെബിഎഫ്സി ആരാധകർക്കൊപ്പം ആർപ്പുവിളിക്കാനും അമറോൺ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

Img 20221010 Wa0102

വരാനിരിക്കുന്ന ഹീറോ ഐഎസ്എൽ 2022/23 സീസണിൽ അമറോണുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ അഭ്യൂദയേച്ഛയിലും ലക്ഷ്യങ്ങളിലും ഞങ്ങളുടെ ബ്രാൻഡുകൾ പങ്കുവെക്കുന്ന നിരവധി കൂട്ടായപ്രവർത്തനങ്ങൾ ഉണ്ട്. ഞങ്ങളിൽ വിശ്വാസമർപ്പിച്ചതിന്, അമറോണിലെ എല്ലാവർക്കും ഞങ്ങൾ നന്ദി പറയുന്നു, ഫലവത്തായ ഒരു പങ്കാളിത്തവും ഞങ്ങൾ പ്രതീക്ഷിക്കുന്നു-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.