പ്രായത്തിൽ കൃതൃമം, ജംഷദ്പൂരിന്റെ ഗൗരവ് മുഖിയെ അനിശ്ചിത കാലത്തേക്ക് വിലക്കി

- Advertisement -

പ്രായം തെറ്റായി കാണിച്ചു എന്ന വിവാദത്തിൽ അന്വേഷണം നേരിടുന്ന ജംഷദ്പൂർ താരം ഗൗരവ് മുഖിയെ അനിശ്ചിത കാലത്തേക്ക് എ ഐ എഫ് എഫ് വിലക്കി. ഈ അന്വേഷണത്തിൽ അന്തിമ വിധി വരുന്നത് വരെ വിലക്ക് നിലനിൽക്കും. താരത്തിന് അതുവരെ ഒരു മത്സരത്തിലും പങ്കെടുക്കാൻ കഴിയില്ല. പ്രായം വിവാദമായ സന്ദർഭത്തിൽ തന്നെ എ ഐ എഫ് എഫ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ബെംഗളൂരു എഫ് സിയും ജംഷദ്പൂരും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെയാണ് ഗൗരവ് മുഖി പ്രായത്തിന്റെ പേരിൽ വിവാദത്തിൽ പെട്ടത്. ഐ എസ് എൽ റെക്കോർഡ് പ്രകാരം 16 വയസ്സായിരുന്നു ഗൗരവ് മുഖിക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് ഗൗരവ് മുഖിയെ ഐ എസ് എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും ആക്കൊയിരുന്നു. എന്നാൽ ഗൗരവ് മുഖിയുടെ ജനന വർഷം 2002 അല്ല 1999ൽ ആണ് എന്ന് ൽമറ്റു രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. 19കാരനായ മുഖി എങ്ങനെ 16കാരനായി എന്നതാണ് അന്വേഷണത്തിലെ വിഷയം.

ഇതുമായി ബന്ധപ്പെട്ട നവംബർ 24ന് ഗൗരവ് മുഖിയുടെ വാദം കേൾക്കാൻ എ ഐ എഫ് എഫ് തീരുമാനിച്ചിട്ടുണ്ട്. ഈ സീസണിൽ ഐ എസ് എൽ അരങ്ങേറ്റം നടത്തിയ മുഖി ഇതുവരെ ജംഷദ്പൂരിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisement