സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍: സിന്ധുവും ശ്രീകാന്തും പിന്മാറി

- Advertisement -

സയ്യദ് മോദി ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ നിന്നും ഇന്ത്യയുടെ സൂപ്പർ താരങ്ങളായ പി.വി സിന്ധുവും ശ്രീകാന്തും പിന്മാറി. ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ ടൂര്‍ ഫൈനല്‍സിനായി പരിശീലിക്കാനാണ് സിന്ധു ചാമ്പ്യൻഷിപ്പിൽ നിന്നും പിന്മാറിയത്.

അതെ സമയം ഫോമില്ലാതെ ഉഴലുന്ന ശ്രീകാന്തിന്റെ പിന്മാറ്റം പ്രതിക്ഷിച്ചതായിരുന്നു. ശ്രീകാന്ത് പിന്മാറിയത്തോടു കൂടി പുരുഷ വിഭാഗത്തിൽ സമീർ വർമയിലാണ് ഇന്ത്യൻ പ്രതിഷ. കൊല്ലപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ താരം സയ്യദ് മോദിയുടെ സ്മരണാർത്ഥമാണ് ഈ ചാമ്പ്യൻഷിപ്പ് നടത്തുന്നത്.

Advertisement