25 അംഗ ടീമിൽ പത്ത് മലയാളികൾ, ഗോകുലം കേരള എഫ് സി സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ ഐലീഗ് സീസണായുള്ള സ്ക്വാഡ് ഗോകുലം കേരള എഫ് സി പ്രഖ്യാപിച്ചു. 25 അംഗ ടീമിനെയാണ് ഗോകുലം കേരള എഫ് സി ഇന്ന് അവതരിപ്പിച്ചത്. പതിവു പോലെ മലയാളി താരങ്ങൾക്ക് കൂടുതൽ അവസരം നൽകിയാണ് ഗോകുലം സ്ക്വാഡ് ഒരുക്കിയിരിക്കുന്നത്. 25 അംഗ ടീമിൽ 10 പേരും മലയാളികൾ ആണ്‌. മാർക്കസ് ജോസഫ് ആകും ടീമിനെ നയിക്കുക.

നേരത്തെ ഡ്യൂറണ്ട് കപ്പിൽ ഗോകുലം കിരീടം നേടിയപ്പോഴും മാർക്കസ് ആയിരുന്നു ഗോകുകത്തിന്റെ ക്യാപ്റ്റൻ. മലയാളി താരമായ ഇർഷാദ് ആയിരിക്കും വൈസ് ക്യാപ്റ്റൻ. അഞ്ച് വിദേശ താരങ്ങളാണ് ഗോകുലം കേരള എഫ് സിയുടെ സ്ക്വാഡിൽ ഉള്ളത്. 5 മണിപ്പൂർ താരങ്ങൾ, മൂന്ന് തമിഴ്നാട് താരങ്ങൾ, ഗോവ, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ നിന്ന് ഒരോ താരങ്ങൾ എന്നിങ്ങനെ സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്.

നവംബർ മുപ്പതാം തീയതി നെരോക എഫ് സിക്ക് എതിരായ മത്സരത്തോടെയാണ് ഗോകുലം കേരള എഫ് സിയുടെ സീസൺ തുടങ്ങുന്നത്.

The Squad

Goalkeepers: Ubaid CK, Vigneshwaran Baskaran (Vicky), Ajmal PA

Defender: Sebastian Thangmuansang, Ashok Singh, Naocha Singh, Jestin George, M.Irshad (vice-captain), Andre Ettienne, Dharamaraj Ravanan, Haroon Amiri,

Midfielders: Shibil Mohammed, Mo Salah, Mohammed Rashid, Mayakkanan, Yamboi Moirang, K. Salman, Nathaniel Garcia, Jithin MS, Nicholas Fernandes, Malemnganba Meitei.

Forwards: Marcus Joseph (Captain), Henry Kisekka, Lalromowia, Rahul KP